കൊച്ചി: സംസ്ഥാനത്ത് കൗമാരക്കാർക്കിടയിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജുവനൈൽ ആക്ട് ദുരുപയോഗിച്ച് കുട്ടിക്കുറ്റവാളികൾ രക്ഷപ്പെടാൻ പഴുതു തേടുന്നതു തടയണമെന്നു കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ (കെഎൽസിഡബ്ല്യുഎ) വരാപ്പുഴ അതിരൂപതാ ജനറൽ കൗൺസിൽ.
മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും ജാഗ്രത പാലിക്കണം. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ക്രൂരകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അതിരൂപതാ പ്രസിഡന്റ് പ്രഫ. ഡോ. പി.ജെ. ബീന ആവശ്യപ്പെട്ടു.