Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KODI SUNI

നി​റ​മേ​താ​യാ​ലും കീ​റ​ണം ഗു​ണ്ട​ക​ളു​ടെ കൊ​ടി​ര​ക്ഷ

ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ബ​ളി​പ്പി​ച്ച് ഫോ​ൺ വി​ളി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ടി​ സു​നി​യെ ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പ​ണി​ഷ്മെ​ന്‍റ് സെ​ല്ലി​ലേ​ക്കു മാ​റ്റി​യ​തു ന​ല്ല സൂ​ച​ന​യാ​ണ്. മു​ൻ ​സ​ർ​ക്കാ​രി​ന്‍റെ ആ​ശ്രി​ത​വാ​ത്സ​ല്യ​ത്താ​ൽ ജ​യി​ൽ​സു​ഖ​വാ​സ​ത്തി​ലാ​യി​രു​ന്ന ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ൾ തി​രി​ച്ച​റി​യ​ട്ടെ, ത​ങ്ങ​ൾ ത​ട​വു​പു​ള്ളി​ക​ളാ​ണെ​ന്ന്. കു​റ്റ​വാ​ളി​ക​ളു​ടെ രാ​ഷ്‌​ട്രീ​യ​ബ​ന്ധം അ​റത്തു​മാ​റ്റാ​തെ കേ​ര​ളം ര​ക്ഷ​പ്പെ​ടി​ല്ല. ല​ഹ​രി​മാ​ഫി​യ​യെ തൂ​ഫാ​ൻ "തൂ​ക്കി'​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ല​മ​ത്ര​യും അ​വ​ർ പി​ടി​യി​ലാ​കാ​തി​രു​ന്ന​തി​ന്‍റെ പ​ര​സ്യ​മാ​യ ര​ഹ​സ്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്; രാ​ഷ്‌​ട്രീ​യ​ബ​ലം! തൂ​ഫാ​ൻ വാ​രി​യ​റാ​കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​വി​നൊ​പ്പം യോ​ഗം ചേ​ർ​ന്ന​വ​രി​ലേ​റെ​യും ഗു​ണ്ട​ക​ളാ​യി​രു​ന്നെ​ന്ന വി​വ​ര​വും പു​റ​ത്താ​യി. ല​ഹ​രി​മാ​ഫി​യ, ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ, കൊ​ല​യാ​ളി​ക​ൾ, വ​ർ​ഗീ​യ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ, തീ​വ്ര​വാ​ദി​ക​ൾ... ഒ​ന്നും രാ​ഷ്‌​ട്രീ​യ ര​ക്ഷ​ക​ർ​ത്താ​ക്ക​ളി​ല്ലാ​തെ നാ​ടു​വാ​ഴി​ല്ല. ഒ​തു​ക്കാ​വു​ന്ന​തേ​യു​ള്ളൂ; മേ​ൽ​പ്പ​റ​ഞ്ഞ​വ​രോ​ടു സ​ർ​ക്കാ​രി​നു ബ​ന്ധ​മോ ക​ട​പ്പാ​ടോ ഇ​ല്ലെ​ങ്കി​ൽ. നി​റ​മേ​താ​യാ​ലും കീ​റ​ണം, ഗു​ണ്ട​ക​ളു​ടെ കൊ​ടി​ര​ക്ഷ.

ജ​യി​ൽ വ​കു​പ്പ് ത​ട​വു​പു​ള്ളി​ക​ൾ​ക്കു ന​ൽ​കു​ന്ന കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു മൂ​ന്നു പേ​രെ ഫോ​ണി​ൽ വി​ളി​ക്കാം; അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തു ദു​രു​പ​യോ​ഗി​ച്ചാ​ണ്, മ​റ്റൊ​രു ത​ട​വു​കാ​ര​ന്‍റെ കാ​ർ​ഡി​ലൂ​ടെ കൊ​ടി​സു​നി വി​ളി​ച്ച​ത്. മ​ല​പ്പു​റം ത​വ​നൂ​ർ ജ​യി​ലി​ൽ​നി​ന്നു പാ​ർ​ട്ടി​ സം​വി​ധാ​ന​ങ്ങ​ൾ ഏ​റെ സ​ജീ​വ​മാ​യ ക​ണ്ണൂ​രി​ലെ ജ​യി​ലി​ലേ​ക്കു സ്ഥ​ലം മാ​റാ​ൻ സു​നി ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പ​ക്ഷേ, കൈ​യി​ലെ ച​ര​ട് അ​ഴി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു ത​ട​സ​മാ​യി. ജ​യി​ൽ​മാ​റ്റ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഫോ​ൺ​വി​ളി​യെ​ന്നു സൂ​ച​ന​യു​ണ്ട്. ഇ​തോ​ടെ സു​നി​യെ ഏ​കാ​ന്ത മു​റി​യി​ലേ​ക്കു മാ​റ്റി. സി​പി​എം വി​ട്ട് ആ​ർ​എം​പി സ്ഥാ​പി​ച്ച ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ 2012ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പാ​ർ​ട്ടി​ക്ക് ഇ​തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന സി​പി​എം വാ​ദം പി​ന്നീ​ട് പൊ​ളി​ഞ്ഞു.

സി​പി​എം നേ​താ​ക്ക​ൾ​ക്കു​ൾ​പ്പെ​ടെ ജീ​വ​പ​ര്യ​ന്ത​വും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വു​മൊ​ക്കെ ശി​ക്ഷ ല​ഭി​ച്ചു. പ​ക്ഷേ, ബ​ന്ധ​മി​ല്ലെ​ന്നു പ​റ​ഞ്ഞ പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​ത്തി​ൽ യ​ഥേ​ഷ്‌​ടം പ​രോ​ളും, ഫോ​ൺ വി​ളി​ക്കു​ന്ന​തി​നു​ൾ​പ്പെ​ടെ മ​റ്റാ​ർ​ക്കും ല​ഭി​ക്കാ​ത്ത സൗ​ക​ര്യ​ങ്ങ​ളു​മെ​ല്ലാം പ്ര​തി​ക​ൾ​ക്കു ജ​യി​ലി​ൽ ല​ഭി​ച്ചു. സ​ർ​ക്കാ​ർ മാ​റി​യ​തു​കൊ​ണ്ടാ​വാം ഇ​പ്പോ​ഴ​ത്തെ ഫോ​ൺ​വി​ളി പി​ടി​ച്ച​ത്. പ​ക്ഷേ, ഏ​തു ഭ​ര​ണ​ത്തി​ലും സ​ജീ​വ​മാ​യ രാ​ഷ്‌​ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ അ​ന്ത​ർ​ധാ​ര​ക​ൾ സു​നി​യെ ര​ക്ഷി​ക്കു​മോ​യെ​ന്നു കാ​ത്തി​രു​ന്നു കാ​ണേ​ണ്ട​തു​ണ്ട്.

പാ​ർ​ട്ടി​ഗു​ണ്ട​ക​ളെ നെ​ഞ്ചോ​ടു ചേ​ർ​ത്തു​പി​ടി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ സ​മീ​പ​ന​ത്തെ വെ​റു​ക്കു​ന്ന​വ​രെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​രു കാ​ഴ്ച​യാ​ണ് ല​ഹ​രി​വി​രു​ദ്ധ വേ​ട്ട​യാ​യ തൂ​ഫാ​ന്‍റെ മ​റ​വി​ലു​ണ്ടാ​യ​ത്. കോ​ൺ​ഗ്ര​സ് എം​പി കെ. ​സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൊ​ച്ചി​യി​ൽ ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ​ യോ​ഗ​ത്തി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ൾ പ​ങ്കെ​ടു​ത്ത വി​വ​ര​മാ​ണ് ന​ടു​ക്ക​മു​ള​വാ​ക്കു​ന്ന​ത്. മ​ട്ടാ​ഞ്ചേ​രി ഹാ​രി​സ്, തോ​ക്ക് കേ​സ് പ്ര​തി റി​യാ​സ്, പു​ലി ന​സീ​ര്‍, ബ്യൂട്ടി​ പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സി​ലെ പ്ര​തി ബി​ലാ​ല്‍... ല​ഹ​രി​മാ​ഫി​യ​യ്ക്കെ​തി​രേ ക്വ​ട്ടേ​ഷ​ൻ മാ​ഫി​യ​യോ? ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ട്ടാ​ഞ്ചേ​രി ഷി​ബു പി​ന്നീ​ട് മ​ട്ടാ​ഞ്ചേ​രി​യി​ലെ ബാ​റി​ൽ ഒ​രാ​ളെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​നു പി​ടി​യി​ലാ​കു​ക​യും ചെ​യ്തു.

കോ​ൺ​ഗ്ര​സും ആ​ഭ്യന്ത​ര​മ​ന്ത്രി​യും ഈ ​യോ​ഗ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ, ഖ​ദ​റി​ൽ തെ​ളി​ഞ്ഞ ക​റ​യ്ക്ക് പ്ര​സ്താ​വ​നാസോ​പ്പ് മ​തി​യെ​ന്ന് കോ​ൺ​ഗ്ര​സ് തെ​റ്റി​ദ്ധ​രി​ക്ക​രു​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ആ​ല​പ്പു​ഴ​യി​ലെ ഒ​രു സി​പി​എം നേ​താ​വി​ന്‍റെ കു​ഞ്ഞി​ന്‍റെ പേ​രി​ട​ൽ ച​ട​ങ്ങി​ൽ, പീ​ഡ​ന​ക്കേ​സി​ലെ​യും മ​യ​ക്കു​മ​രു​ന്നു​ കേ​സി​ലെ​യും സി​പി​എ​മ്മു​കാ​ര​നെ കൊ​ന്ന കേ​സി​ലെ​യും പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഗു​ണ്ട​ക​ൾ അ​തി​ഥി​ക​ളാ​യെ​ത്തി​യ​ത്.

ആ​വ​ർ​ത്തി​ക്ക​ട്ടെ, ല​ഹ​രി​മാ​ഫി​യ, വാ​ട​ക​ഗു​ണ്ട​ക​ൾ, കൂ​ലി​ക്കൊ​ല​യാ​ളി​ക​ൾ, വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ൾ... തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്ന് രാ​ഷ്‌​ട്രീ​യ​ക്കാ​ർ ക​പ്പം പി​രി​ക്ക​രു​തെ​ന്നോ അ​ട​വു​ന​യ ബ​ന്ധ​ങ്ങ​ളു​ണ്ടാ​ക്ക​രു​തെ​ന്നോ മാ​ത്ര​മ​ല്ല, "അ​റി​ഞ്ഞു​കൊ​ണ്ട്' ഒ​രു സെ​ൽ​ഫി​ക്കു​പോ​ലും നി​ന്നു​കൊ​ടു​ക്കുകയുമരു​ത്. രാ​ഷ്‌​ട്രീ​യം അ​വി​ഹി​ത​ബ​ന്ധ​ങ്ങ​ൾ തു​ട​രു​വോ​ളം ന​ന്മ പി​റ​ക്കി​ല്ല. കേ​ര​ളം നി​യ​മ​വാ​ഴ്ച​യു​ള്ള സം​സ്ഥാ​ന​മാ​യാ​ൽ മ​തി. മ​റ്റു ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലേ​തു​പോ​ലെ സ​ർ​ക്കാ​ർ വ​ക വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ള​ല്ല, ഗു​ണ്ട​ക​ളും കൊ​ല​യാ​ളി​ക​ളും അ​വ​രു​ടെ ത​ല​തൊ​ട്ട​പ്പ​ന്മാ​രും രാ​ഷ്‌​ട്രീ​യ പ​രോ​ളി​ല്ലാ​ത്ത ജ​യി​ൽ​പ്പു​ള്ളി​ക​ളാ​യി​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണു വേ​ണ്ട​ത്. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു പി​ടി​പ്പ​തു പ​ണി​യു​ണ്ട്. പ​ക്ഷേ, പ​ണി​യെ​ടു​ത്താ​ൽ ച​രി​ത്ര​മെ​ഴു​താം.

Latest News

Corehub Up