Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPCTA Protests

Kottayam

എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ലെ രാ​​ഷ്‌​​ട്രീ​​യ വി​​വേ​​ച​​ന​​ത്തി​​നും സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​ത​​ത്തി​​നു​​മെ​​തി​​രേ കെ​​പി​​സി​​ടി​​എ പ്ര​​ക്ഷോ​​ഭ​​ത്തി​​ന്

 കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യു​​ടെ രാ​​ഷ്‌​​ട്രീ​​യ വി​​വേ​​ച​​ന​​ത്തി​​നും സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​ത​​ത്തി​​നും കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യ്ക്കു​​മെ​​തി​​രേ കെ​​പി​​സി​​ടി​​എ പ്ര​​ക്ഷോ​​ഭ​​ത്തി​​ലേ​​ക്ക്. യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ലെ ഇ​​ട​​തു സി​​ന്‍ഡി​​ക്ക​​റ്റ് രാ​​ഷ്‌​​ട്രീ​​യ പ​​ക്ഷ​​പാ​​തം നി​​റ​​ഞ്ഞ ഭ​​ര​​ണ സ​​മീ​​പ​​ന​​മാ​​ണ് സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

അ​​ധ്യാ​​പ​​ക​​രു​​ടെ പ്ര​​മോ​​ഷ​​നു​​ക​​ള്‍, ഗൈ​​ഡ്ഷി​​പ്പ് തു​​ട​​ങ്ങി​​യ​​വ രാ​​ഷ്‌​​ട്രീ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ ത​​ട​​ഞ്ഞുവ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. പ​​രീ​​ക്ഷ​​യു​​ടെ ത​​ലേ​​യാ​​ഴ്ചയാ​​ണു പാ​​ഠ​​പു​​സ്ത​​കം പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​ത്. സി​​ല​​ബ​​സി​​ലു​​ള്ള ഭാ​​ഗ​​മ​​ല്ല പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ല്‍ ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്. ചോ​​ദ്യക്ക​​ട​​ലാ​​സു​​ക​​ള്‍ പാ​​ഠ്യ​​പ​​ദ്ധ​​തി ഉ​​ദ്ദേശ​​്യങ്ങ​​ളു​​മാ​​യി ബ​​ന്ധം പു​​ല​​ര്‍ത്തു​​ന്നി​​ല്ല. യാ​​തൊ​​രു യു​​ക്തി​​യും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ പാ​​ലി​​ക്കു​​ന്നി​​ല്ലെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ള്‍ കു​​റ്റ​​പ്പെ​​ടു​​ത്തി.

ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ സൂ​​ചി​​പ്പി​​ച്ചു വൈ​​സ് ചാ​​ന്‍സ​​ല​​ര്‍ക്കു പ​​രാ​​തി ന​​ല്‍കി​​യെ​​ങ്കി​​ലും കൃ​​ത്യ​​മാ​​യ ഇ​​ട​​പെ​​ട​​ല്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​യി​​ട്ടി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഗ​​വ​​ര്‍ണ​​ര്‍ക്ക് പ​​രാ​​തി ന​​ല്‍കു​​മെ​​ന്നും നി​​യ​​മ​​പ​​ര​​മാ​​യും രാ​​ഷ്‌​​ട്രീ​​യ​​മാ​​യും സാ​​ധ്യ​​മാ​​യ മാ​​ര്‍ഗ​​ങ്ങ​​ളെ​​ല്ലാം പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​ത്തി​​ന് തേ​​ടു​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

നാ​​ലു​​വ​​ര്‍ഷ ബി​​രു​​ദം ന​​ട​​പ്പാ​​ക്കി​​യ​​പ്പോ​​ള്‍ അ​​ധ്യാ​​പ​​ക​​ര്‍ക്ക് അ​​ധി​​ക ജോ​​ലി​​ഭാ​​രം വ​​ന്നി​​ട്ടു​​ണ്ട്. ഇ​​തു കൃ​​ത്യ​​മാ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ട​​ണം. വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ ക്രെ​​ഡി​​റ്റ് ട്രാ​​ന്‍സ്ഫ​​ര്‍, കോ​​ഴ്സ് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച കാ​​ര്യ​​ങ്ങ​​ളി​​ല്‍ വ്യ​​ക്ത​​മാ​​യ മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ കോ​​ള​​ജു​​ക​​ളി​​ലും വി​​ദ്യാ​​ര്‍ഥി​​ക​​ളി​​ലും ആ​​ശ​​യ​​ക്കു​​ഴ​​പ്പം നി​​ല​​നി​​ല്‍ക്കു​​ന്നു.

നാ​​ലാം വ​​ര്‍ഷ ഗ​​വേ​​ഷ​​ണ പ്രോ​​ജ​​ക്ടു​​ക​​ള്‍ക്ക് ആ​​വ​​ശ്യ​​മാ​​യ ല​​ബോ​​റ​​ട്ട​​റി സൗ​​ക​​ര്യ​​ങ്ങ​​ളും സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​വും പ​​ല കോ​​ള​​ജു​​ക​​ളി​​ലും ല​​ഭ്യ​​മ​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഗ​​വേ​​ഷ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്കാ​​യി പ്ര​​ത്യേ​​ക ഗ്രാ​​ന്‍റ് അ​​ല്ലെ​​ങ്കി​​ല്‍ സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണം. വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ള്‍ പ​​റ​​ഞ്ഞു കോ​​ള​​ജു​​ക​​ളു​​ടെമേ​​ല്‍ അ​​മി​​ത പി​​ഴ ഈ​​ടാ​​ക്കു​​ന്നു​​മു​​ണ്ട്. ഇ​​ക്കാ​​ര്യ​​ങ്ങ​​ളി​​ല്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​ം.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ കെ​​പി​​സി​​ടി​​എ മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ജോ​​ബി​​ന്‍ ജോ​​സ് ചാ​​മ​​ക്കാ​​ല, സെ​​ക്ര​​ട്ട​​റി ഡോ.​​ എ​​സ്. സെ​​ല്‍വ​​ന്‍, ലെ​​യ്സ​​ണ്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​കെ.​​എ​​സ്. ഗ്രേ​​സി എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up