Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KRajan

വിമാനയാത്ര മുഖ്യമന്ത്രിയുടെ പ്രതികരണം ജനങ്ങളോടുള്ള വെല്ലുവിളി: കെ. രാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍റെ വിവാദ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി സിപിഐ നേതാവ് കെ. രാജൻ. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

വിമാനയാത്രയിൽ യാതൊരുവിധ ദുരൂഹതകളുമില്ലെങ്കിൽ ആരാണ് ആ യാത്ര സ്പോൺസർ ചെയ്തതെന്ന് തുറന്നു പറയാൻ മുഖ്യമന്ത്രി എന്തിനാണ് മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

​കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് മുഖ്യമന്ത്രി നടത്തിയ ചാർട്ടേഡ് വിമാനയാത്രയാണ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു പരിചയക്കാരൻ/സുഹൃത്ത് സ്പോൺസർ ചെയ്തതാണ് യാത്രയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നെങ്കിലും ആ പരിചയക്കാരൻ ആരാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല.

​സുതാര്യമല്ലാത്ത ഇത്തരം ദുരൂഹ യാത്രകൾ ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്ക് ചേർന്നതല്ലെന്നും അജ്ഞാതരായ സ്പോൺസർമാരുടെ ചെലവിൽ യാത്രകൾ നടത്തുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും കെ. രാജൻ വ്യക്തമാക്കി.

Latest News

Corehub Up