x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാക്ക് വെറും വാക്കല്ല; ആ കുട്ടിപ്പടയുടെ താളത്തിന് ഇനി വാദ്യമേളങ്ങളുടെ അകമ്പടി


Published: April 14, 2026 04:06 PM IST | Updated: April 14, 2026 04:06 PM IST

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കുട്ടികൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റി മന്ത്രി കെ. രാജൻ മാതൃകയായി. വോട്ടഭ്യർഥനയുമായി ചിറക്കുന്നിൽ എത്തിയപ്പോൾ ബക്കറ്റും കുപ്പികളും ഉപയോഗിച്ച് താളം കൊട്ടി സ്വീകരിച്ച കുട്ടികൾക്ക് വാദ്യോപകരണങ്ങൾ നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു.

വിഷുവിനോടനുബന്ധിച്ച് തന്നെ ഈ വാഗ്ദാനം പാലിച്ചതിന്‍റെ സന്തോഷം മന്ത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. 'വാക്ക് പാലിച്ചു' എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

മന്ത്രിയുടെ ഈ പ്രവൃത്തിയെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നേരത്തെ മരോട്ടിച്ചാൽ പഴവള്ളം ഉന്നതിയിലെ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് നൽകിയ കാര്യവും പലരും ഇതിനോടകം ഓർത്തെടുത്തു.

തലമുറകളെ സ്നേഹം കൊണ്ട് കൂട്ടിയിണക്കുന്ന ജനപ്രതിനിധിയാണ് കെ. രാജനെന്നും, വാക്കുകളേക്കാൾ പ്രവൃത്തികൾക്ക് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്‍റെ വ്യക്തിത്വം മാതൃകാപരമാണെന്നും സോഷ്യൽ മീഡിയയിലെ കമന്‍റുകൾ സാക്ഷ്യപ്പെടുത്തുന്നു.

രാഷ്ട്രീയത്തിനതീതമായി ജനഹൃദയങ്ങളിൽ ഇടംനേടാൻ ഇത്തരം ഇടപെടലുകളിലൂടെ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. പൊരുതുന്ന സഖാവിന്‍റെ വീര്യവും മനുഷ്യത്വവും ഒത്തുചേരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേതെന്ന് വ്യക്തമാക്കുന്ന നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ തരംഗമായി മാറിക്കഴിഞ്ഞു.

 

Tags : KRajan PromiseKept Heartwarming KeralaPolitics ViralVideo

Recent News

Corehub Up