കണ്ണൂർ: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിലൂടെ പ്രൈമറിതലം മുതൽ കോളജുവരെയുള്ള പെൺകുട്ടികൾക്കും ലഭ്യമായ സൗജന്യയാത്ര വിദ്യാർഥികളായ ആൺകുട്ടികൾക്കും നൽകണമെന്ന് കേരള വിദ്യാർഥി കോൺഗ്രസ്-എം (കെഎസ്സി-എം) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
പെൺകുട്ടികൾക്ക് സൗജന്യയാത്ര അനുവദിക്കുകയും ആൺകുട്ടികളെ മാറ്റി നിർത്തുകയും ചെയ്യുന്നത് വിവേചനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ലിംഗ വ്യത്യാസമില്ലാതെ എല്ലാ വിദ്യാഥികള്‍ക്കും ബസുകകളില് സൗജന്യ യാത്ര സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടോം ജോസ് പുളിച്ചമാക്കൽ അധ്യക്ഷത വഹിച്ചു. കെ.എം. മാണി ജൂണിയർ മുഖ്യപ്രഭാഷണം നടത്തി.കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, സജി കുറ്റിയാനിമറ്റം,വിനയ് വർഗീസ്, ഡൈനോ ഡെന്നിസ്, വി.വി. സേവി, സി.ജെ. ജോൺ, ബിനു ഇലവുംങ്കൽ, അമൽ ജോയി കൊന്നക്കൽ, എബിൻ കുമ്പുക്കൽ, ജോജി ആനിത്തോട്ടം, എബിൻ ടിമ്മി എലിപുലിക്കാട്ട്,അലക്സ് ചാണേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.