കെഎസ് സി-എം ജില്ലാ പ്രവർത്തക സമ്മേളനം
കാസർഗോഡ്: വിദ്യാഭ്യാസമേഖലയിലെ വാണിജ്യവത്കരണം തടയാൻ മെറിറ്റ് സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടാകണമെന്ന് കെഎസ്സി-എം ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും മികച്ച കോഴ്സുകളിൽ ചേർന്നുപഠിക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകൾ ക്രമീകരിക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോം ഷിനോജ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ സജി സെബാസ്റ്റ്യൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ഷിനോജ് ചാക്കോ, കെ.എം. മാണി, ജോഷ് മനോജ്, ഡൈനോ കുളത്തൂർ, ബിജു തുളിശേരി, സിജി കട്ടക്കയം, ജോയ് മൈക്കിൾ, അഭിലാഷ് മാത്യു, ജോസ് ചേനാട്ടുകുന്ന്, ടിമ്മി എലിപ്പുലിക്കാട്ട്, സാജു പാമ്പയ്ക്കൻ, മിലൻ ജോയ്, എബിൻ എലിപ്പുലിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
Tags : KSC-M Nattuvishesham District News