തിരുവനന്തപുരം: സംസ്ഥാന ഭരണതലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. കെഎസ്ഇബി ചെയര്മാന് സ്ഥാനത്തു നിന്നും എം.ജി. രാജമാണിക്യത്തെ മാറ്റി പകരം എന്‍. പ്രശാന്തിനെ നിയമിച്ചു.
കെ.ആര്. ജ്യോതിലാലിനെ ആഭ്യന്തര,വിജിലന്‍സ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായും പുനീത് കുമാറിനെ വൈദ്യുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും നിയമിച്ചു. മിന്‍ഹാജ് ആലമിന് ധനകാര്യ വകുപ്പിന്റെയും മുഹമ്മദ് ഹനീഷ് എ.പി.എമ്മിന് ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെയും ചുമതല നല്കി.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ഷര്‍മിള മേരി ജോസഫിനെ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞെത്തിയ ഡോ. എം. ബീനയെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. എം.ജി. രാജമാണിക്യത്തെ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായി മാറ്റി.
ധനകാര്യ (ചെലവ്) വകുപ്പ് സെക്രട്ടറിയായി ടി.വി അനുപമയെ നിയമിച്ചു. ഡോ. വീണ എന്‍. മാധവനെ കൃഷി വകുപ്പ് സെക്രട്ടറിയാക്കി. ഗോകുല്‍ ജി.ആര്. ആസൂത്രണസാമ്പത്തികകാര്യ വകുപ്പിലെ നിലവിലെ ചുമതലകള്‍ക്കൊപ്പം കെ-ഡിസ്ക് മെംബര്‍ സെക്രട്ടറിയുടെ അധിക ചുമതലയും വഹിക്കും.
കേരള ജിഎസ്ടി കമ്മിഷണറായിരുന്ന പി.ബി. നൂഹിനെ തൊഴില്‍ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി മാറ്റി.