Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Bus Service

Thiruvananthapuram

സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ്

തു​മ്പ: പൂവാ​റി​ൽ​നി​ന്നു വി​ഴി​ഞ്ഞം, പൂ​ന്തു​റ, വ​ലി​യ​തു​റ, വെ​ട്ടു​കാ​ട് വ​ഴി തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പൂ​വാ​റി​ൽ​നി​ന്നും കോ​ള​ജി​ലേ​ക്ക് ആ​ദ്യ​മാ​യാ​ണ് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. തീ​ര​ദേ​ശ​ത്തു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ട്ട​ത്.


ദി​വ​സ​വും നാ​ലു സ​ർ​വീ​സു​ക​ൾ ന​ട​ത്തും. പെ​രു​മാ​തു​റ വ​രെ സ​ർ​വീ​സ് നീ​ട്ടും. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം​ക​ണ്ട മ​ന്ത്രി സി.​പി. ജോ​ണി​നെ​യും ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് നി​ക്കോ​ളാ​സി​നെ​യും വാ​ർ​ഡ് മെ​മ്പ​ർ റാ​ഫേ​ലി​നെ​യും കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഡോ സ​ണ്ണി ജോ​സ് എ​സ്ജെ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​തോ​മ​സ് സ്ക​റി​യ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ബ് ല​ഫ്. എം. ​രാ​ജേ​ഷ്, അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഡോ. ഷി​ബു ജോ​സ​ഫ് എ​സ്ജെ, ഫാ. ​ഡോ. ഡൊ​മി​നി​ക് ജോ​സ​ഫ് എ​സ്ജെ, ഓ​ഫീ​സ് സൂ​പ്ര​ണ്ട് ഷീ​ൻ ജോ​സ് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും കോ​ള​ജ് അ​ധി​കാ​രി​ക​ളും ചേ​ർ​ന്ന് കോ​ള​ജ് ക​വാ​ട​ത്തി​ൽ ബ​സി​നു സ്വീ​ക​ര​ണം ന​ൽ​കി.

Latest News

Corehub Up