തുമ്പ: പൂവാറിൽനിന്നു വിഴിഞ്ഞം, പൂന്തുറ, വലിയതുറ, വെട്ടുകാട് വഴി തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. പൂവാറിൽനിന്നും കോളജിലേക്ക് ആദ്യമായാണ് ബസ് സർവീസ് ആരംഭിക്കുന്നത്. തീരദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ നാളുകളായുള്ള ആവശ്യമാണ് ഇതോടെ പൂർത്തീകരിക്കപ്പെട്ടത്.
ദിവസവും നാലു സർവീസുകൾ നടത്തും. പെരുമാതുറ വരെ സർവീസ് നീട്ടും. വിദ്യാർഥികളുടെ യാത്രാദുരിതത്തിന് പരിഹാരംകണ്ട മന്ത്രി സി.പി. ജോണിനെയും കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് നിക്കോളാസിനെയും വാർഡ് മെമ്പർ റാഫേലിനെയും കോളജ് മാനേജർ ഫാ. ഡോ സണ്ണി ജോസ് എസ്ജെ, പ്രിൻസിപ്പൽ പ്രഫ. ഡോ. തോമസ് സ്കറിയ, വൈസ് പ്രിൻസിപ്പൽ സബ് ലഫ്. എം. രാജേഷ്, അക്കാദമിക് കോ-ഓർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ് എസ്ജെ, ഫാ. ഡോ. ഡൊമിനിക് ജോസഫ് എസ്ജെ, ഓഫീസ് സൂപ്രണ്ട് ഷീൻ ജോസ് എന്നിവർ അനുമോദിച്ചു. ജനപ്രതിനിധികളും കോളജ് അധികാരികളും ചേർന്ന് കോളജ് കവാടത്തിൽ ബസിനു സ്വീകരണം നൽകി.
Tags : nattu vishesham KSRTC bus service