ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് പരിധിയില്‍ രൂക്ഷമായി തെരുവുനായ ശല്യം. പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ്. നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി രംഗത്തുവന്നു.
കാല്‍നട യാത്രക്കാരും സ്കൂള്‍ വിദ്യാര്‍ഥികളും തെരുവുനായ ശല്യം കാരണം ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ്.പഞ്ചായത്ത് സെക്രട്ടറിക്ക് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ലീഗ് ഭാരവാഹികള്‍ പരാതി നല്കി.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അഷ്റഫ് കാട്ടില്‍, കാദര്‍,അബ്ദുല്‍ കാദര്‍ ആലുങ്ങല്‍, റാഷിദ് നെച്ചിക്കല്‍, കെ.കെ. ഗഫൂര്‍, വീരാവു ചേലക്കടവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : nattu vishesham Nannamukkulam