x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വുനാ​യ ആ​ക്ര​മ​ണം; പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നം


Published: June 24, 2026 07:27 AM IST | Updated: June 24, 2026 07:27 AM IST

ച​ങ്ങ​രം​കു​ളം: തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ ആ​ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും സം​യു​ക്ത​മാ​യി തീ​രു​മാ​നി​ച്ചു. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നം.

ആ​ലം​കോ​ട് ജു​മാ​മ​സ്ജി​ദി​ന് മു​ന്നി​ല്‍ നി​ല്‍​ക്കെ ആ​റ് വ​യ​സു​കാ​ര​നെ തെ​രു​വുനാ​യ അ​ക്ര​മി​ക്കു​ക​യും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ എ​ത്തി​യ ബ​ന്ധു​വി​നെ​യും മ​ദ്ര​സ അ​ധ്യാ​പ​ക​നെ​യും തെ​രു​വുനാ​യ ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം.

പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ആ​സി​യ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍ ഉ​ദി​നു​പ​റ​മ്പ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ശാ​രി​ക മു​ര​ളീ​ധ​ര​ന്‍, ഫാ​ത്തി​മ ല​ത്തീ​ഫ്, ച​ങ്ങ​രം​കു​ളം മൃ​ഗാ​ശു​പ​ത്രി സീ​നി​യ​ര്‍ വെ​റ്ററി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​പാ​മി ടി. ​മാ​ളി​യേ​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ഭി​ജി​ത്ത്, അ​സി​. സെ​ക്ര​ട്ട​റി സു​ധ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വേ​ണു വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ കെ. ​മാ​ധ​വ​ന്‍, കെ.​വി. വി​പി​ന്‍,സ​തി രാ​ജ​ന്‍,ഷ​മീ​ന മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Street attack

Recent News

Corehub Up