x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ന്ന് തി​രി​യാ​ൻ ഇ​ട​മി​ല്ലാ​തെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്


Published: June 24, 2026 07:24 AM IST | Updated: June 24, 2026 07:24 AM IST

മു​ക്കം: ര​ണ്ടാം​ഘ​ട്ട ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി മു​ക്കം പു​തി​യ സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള റോ​ഡ് അ​ട​ച്ച​തോ​ടെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ​ക്ക് നി​ർ​ത്താ​ൻ ഇ​ട​മി​ല്ല. നേ​ര​ത്തെ, യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ പു​തി​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​യി​രു​ന്ന ബ​സു​ക​ൾ കൂ​ടി പ്ര​വേ​ശി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ​ഴ​യ സ്റ്റാ​ൻ​ഡ് ഹൗ​സ്ഫു​ള്ളാ​കാ​ൻ തു​ട​ങ്ങി​യ​ത്.

സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റാ​നാ​കാ​തെ ബ​സു​ക​ളു​ടെ നി​ര റോ​ഡി​ലേ​ക്ക് നീ​ളു​ന്ന​തോ​ടെ ആ​ലി​ൻ ചു​വ​ട് ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

മാ​ർ​ക്ക​റ്റ്-​പു​തി​യ സ്റ്റാ​ൻ​ഡ് റോ​ഡി​ലെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി​യെ തു​ട​ർ​ന്ന് ജൂ​ൺ ആ​റു മു​ത​ലാ​ണ് ഈ ​റോ​ഡ് അ​ട​ച്ച​ത്. നേ​ര​ത്തെ അ​രീ​ക്കോ​ട്, കൊ​ടി​യ​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ പു​തി​യ സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ക​യ​റ്റി​ക്കൊ​ണ്ടി​രു​ന്ന​ത്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​രു​മി​ച്ചി​ടു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​ണ്.

ല​ക്ഷ്യ സ്ഥാ​ന​ത്തേ​ക്കു​ള്ള ബ​സു​ക​ൾ തി​ര​ഞ്ഞ് ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​ർ. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ ഈ ​ദു​രി​തം ഇ​ര​ട്ടി​യാ​കു​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.​പു​തി​യ സ്റ്റാ​ൻ​ഡ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​റെ​യും മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രാ​ണ്.

വ്യാ​പാ​രി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന്, കേ​വ​ലം നൂ​റു മീ​റ്റ​ർ മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ക​ഴി​ഞ്ഞ് 15 ദി​വ​സം ക​ഴി​ഞ്ഞാ​ലെ ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നാ​കൂ. അ​താ​യ​ത്, ഒ​രു മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ലെ പു​തി​യ സ്റ്റാ​ൻ​ഡ് റോ​ഡ് ബ​സ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​നാ​കൂ. ബ​സു​ക​ൾ അ​ധി​ക സ​മ​യം നി​ർ​ത്തി​യി​ടു​ന്ന ഉ​ച്ച സ​മ​യ​ങ്ങ​ളി​ലാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ൽ കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Tags :

Recent News

Corehub Up