Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Ordinary Buses

Alappuzha

കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്ര

പ്രി​യ​ദ​ര്‍​ശി​നി​ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ

ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്രാ പ​ദ്ധ​തി​യാ​യ പ്രി​യ​ദ​ര്‍​ശി​നി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ആ​ല​പ്പു​ഴ ഡി​പ്പോ​യി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​നച്ചട​ങ്ങി​ല്‍ എം​എ​ല്‍​എ​മാ​രാ​യ ജി ​സു​ധാ​ക​ര​ന്‍, എ.​ഡി. തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ ഡി​പ്പോ​ക​ളി​ലും പ​ദ്ധ​തി​യു​ടെ ഡി​പ്പോ​ത​ല ഉ​ദ്ഘാ​ട​നവും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 8.30 ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ച്ച​തി​നു ശേ​ഷ​മാ​യി​രി​ക്കും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക.
കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്രാ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 187 ബ​സു​ക​ളാ​ണ് സ​ര്‍​വീ​സി​ലു​ള്ള​ത്. ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ മാ​ത്ര​മാ​ണ് സൗ​ജ​ന്യ യാ​ത്ര​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ പ​കു​തി​യി​ല​ധി​കം കെ​എ​സ്ആ​ര്‍​ടി​സി​ബ​സു​ക​ളും ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളാ​യ​തി​നാ​ല്‍ സ്ത്രീ​ക​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ് പ​ദ്ധ​തി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലി​ട​ക്കം നി​ര​വ​ധി ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

ജി​ല്ല​യി​ലെ ഏ​ഴ് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ ഉ​ള​ള​ത് ആ​ല​പ്പു​ഴ ഡി​പ്പോ​യി​ലാ​ണ്. ഇ​വി​ടെ ആ​കെ​യു​ള്ള 76 സ​ര്‍​വീ​സു​ക​ളി​ല്‍ 41 എ​ണ്ണം ഓ​ര്‍​ഡി​ന​റിയാ​ണ്. ഏ​റ്റ​വും കു​റ​വ് മാ​വേ​ലി​ക്ക​ര​യി​ലും. ഇ​വി​ടെ 17 സ​ര്‍​വീ​സു​ക​ളാ​ണ് ഓ​ര്‍​ഡി​ന​റി വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെകൂ​ടി ചു​വ​ടുപി​ടി​ച്ചാ​ണ് സ്ത്രീ ​യാ​ത്ര​ക്കാ​ര്‍​ക്കാ​യി പു​തി​യ പ്രി​യ​ദ​ര്‍​ശ​ിനി സൗ​ജ​ന്യ കെ​എ​സ്ആ​ര്‍​ടി​സി യാ​ത്രാ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. സ്ത്രീ​ക​ളു​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നും ജോ​ലി സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​ക്കാ​നും ല​ക്ഷ്യംവച്ചു​ള്ള പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ​യാ​ത്ര പ​ദ്ധ​തി, യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മാ​ണ്.

സ​ര്‍​വീ​സു​ക​ള്‍ സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കും
ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കും കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​യി​ലെ ച​വ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സു​ക​ളു​ണ്ട്. വ​ണ്ടാ​നം മെ​ഡി. കോ​ള​ജ്, പൊ​ന്നാ​ട് വ​ഴി മു​ഹ​മ്മ, കോ​ലോ​ത്ത് ജെ​ട്ടി, ചേ​ര്‍​ത്ത​ല,ത​ണ്ണീ​ര്‍​മു​ക്കം, പു​ളി​ങ്കു​ന്ന് (ക​ഞ്ഞി​പ്പാ​ടം വ​ഴി), അ​ര്‍​ത്തു​ങ്ക​ല്‍, ത​ട്ടാ​ശേ​രി (നെ​ടു​മു​ടി വ​ഴി), ച​ഥു​ര്‍​ത്യാ​ക​രി, ച​ങ്ങ​നാ​ശേ​രി, ഹ​രി​പ്പാ​ട്, താ​യ​ങ്ക​രി വ​ഴി എ​ട​ത്വ, എ​ട​ത്വ, വൈ​ക്കം, തി​രു​വ​ല്ല, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, തോ​പ്പും​പ​ടി, തോ​പ്പും​പ​ടി (അ​ര്‍​ത്തു​ങ്ക​ല്‍ വ​ഴി), എ​റ​ണാ​കു​ളം (അ​ര്‍​ത്തു​ങ്ക​ല്‍ വ​ഴി), ഫോ​ര്‍​ട്ട് കൊ​ച്ചി (അ​ര്‍​ത്തു​ങ്ക​ല്‍ വ​ഴി), അ​മൃ​ത ആ​ശു​പ​ത്രി (അ​ര്‍​ത്തു​ങ്ക​ല്‍ വ​ഴി), ക​രു​നാ​ഗ​പ്പ​ള്ളി വ​ഴി ച​വ​റ, ചു​ങ്ക​പ്പാ​റ, പ​ത്ത​നം​തി​ട്ട (പ​ന്ത​ളം വ​ഴി), തൊ​ടു​പു​ഴ എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍.

Latest News

Corehub Up