Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Sub-depo

Kasaragod

പ​ര​പ്പ കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ എ​ത്ര​യും പെ​ട്ടെ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​ം

പ​ര​പ്പ: പ​ര​പ്പ​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​യും ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്റ​റും എ​ത്ര​യും പെ​ട്ടെ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ഗ​താ​ഗ​ത മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി.യു​ഡി​എ​ഫ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ സി.​വി. ഭാ​വ​ന​ൻ, ട്രാ​ൻ​സ്‌​പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗം മ​നോ​ജ്‌ തോ​മ​സ്, മു​സ്ലിം ലീ​ഗ് ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം യു.​ബി. മു​ഹ​മ്മ​ദ്, സി​എം​പി വെ​ള്ള​രി​ക്കു​ണ്ട് ഏ​രി​യ സെ​ക്ര​ട്ട​റി ഗം​ഗാ​ധ​ര​ൻ, പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​ർ എം.​വി. രാ​ജു എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തി​ന് ഏ​റ്റ​വും അ​ടു​ത്താ​യി അ​ഞ്ചേ​ക്ക​ർ റ​വ​ന്യു ഭൂ​മി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന സ്ഥ​ല​ത്ത് ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് പു​തി​യ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഇ​ത് താ​ലൂ​ക്കി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ കു​തി​ച്ചു​ചാ​ട്ട​ത്തി​നു​ത​ന്നെ വ​ഴി​യൊ​രു​ക്കു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up