പ്രതീകാത്മക ചിത്രം
പരപ്പ: പരപ്പയിൽ കെഎസ്ആർടിസി സബ് ഡിപ്പോയും ഓപ്പറേറ്റിംഗ് സെന്ററും എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകി.യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവീനർ സി.വി. ഭാവനൻ, ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗം മനോജ് തോമസ്, മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം യു.ബി. മുഹമ്മദ്, സിഎംപി വെള്ളരിക്കുണ്ട് ഏരിയ സെക്രട്ടറി ഗംഗാധരൻ, പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി. രാജു എന്നിവരാണ് നിവേദനം നൽകിയത്.
വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തിന് ഏറ്റവും അടുത്തായി അഞ്ചേക്കർ റവന്യു ഭൂമി സൗജന്യമായി ലഭിക്കുന്ന സ്ഥലത്ത് ഓപ്പറേറ്റിംഗ് സെന്റർ യാഥാർഥ്യമായാൽ മലയോര മേഖലയിലെ വിവിധയിടങ്ങളെ ബന്ധിപ്പിച്ച് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നും ഇത് താലൂക്കിന്റെ എല്ലാ ഭാഗങ്ങളിലും ഗതാഗതസൗകര്യങ്ങളുടെ കാര്യത്തിൽ കുതിച്ചുചാട്ടത്തിനുതന്നെ വഴിയൊരുക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Tags : Nattuvishesham DistrictNews DeepikaNews KSRTC sub-depo