x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​ത​ക​ൾ​ക്ക് യോ​ഗ പ​രി​ശീ​ല​നം

വെബ് ഡെസ്ക്
Published: August 7, 2026 02:49 AM IST | Updated: August 7, 2026 02:49 AM IST

ക​ടി​യ​ങ്ങാ​ട് രാ​ജീ​വ് ഗാ​ന്ധി സ്മാ​ര​ക ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ആ​രം​ഭി​ച്ച യോ​ഗ പ​രി​ശീ​ല​നം ന​സീ​മ വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2026 - 27 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​നി​ത​ക​ൾ​ക്ക് യോ​ഗ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ക​ടി​യ​ങ്ങാ​ട് രാ​ജീ​വ് ഗാ​ന്ധി സ്മാ​ര​ക ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ന​സീ​മ വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.​കെ. ഫാ​ത്തി​മ, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​ബി. താ​ര, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​കെ. പു​ഷ്പ, താ​ഹി​റ സ​ൽ​മാ​ൻ, സി.​എ​ച്ച്. സ​ക്കീ​ന, യോ​ഗ ട്രെ​യി​ന​ർ ദീ​പ ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ആ​റ് മു​ത​ൽ ഏ​ഴ് വ​രെ​യാ​ണ് യോ​ഗ പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്.

Tags : Nattuvishesham Local News Yoga women

Recent News

Corehub Up