പൂവത്താംകുന്നിലെ പറയൻകണ്ടതിൽ പരമേശ്വരന്റെ വീടിന്റെ തറയോട് ചേർന്ന ഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ട നിലയിൽ.
കൂരാച്ചുണ്ട്: ശക്തമായ മഴയിൽ വീടിന്റെ തറയോട് ചേർന്ന് വൻഗർത്തം രൂപംകൊണ്ടു. പൂവത്താംകുന്നിലെ പറയൻകണ്ടത്തിൽ പരമേശ്വരന്റെ വീടിന്റെ മുൻഭാഗത്ത് തറയോട് ചേർന്നാണ് വൻ ഗർത്തം രൂപപ്പെട്ടത്. ഇപ്പോൾ വീട്ടിൽ കുടുംബം താമസമില്ല.
ഗർത്തത്തിൽ നിന്നും വെള്ളമൊഴുകുന്ന ശബ്ദം കേൾക്കുന്നതായി പ്രദേശവാസികൾ പറയുന്നു. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പിൻഭാഗം ഉയർന്നതും പാറയുള്ള കുന്നുമാണ്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശേരി, പഞ്ചായത്തംഗം ജോസ് വെളിയത്ത്, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ.പി. മനിൽ കുമാർ, വില്ലേജ് അധികൃതർ എന്നിവർ സന്ദർശിക്കുകയും വിഷയം ജിയോളജി വകുപ്പിനെ നേരിട്ട് അറിയിക്കുകയും ചെയ്തു. ഇന്ന് സ്ഥലം സന്ദർശിക്കുമെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അറിയിച്ചു. ഗർത്തത്തെ തുടർന്ന് സമീപവാസികൾ ഏറെ ആശങ്കയിലാണ്.