x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശാ​സ്ത്രീ​യ ക​നാ​ൽ നി​ർ​മാ​ണം; ദുരിതത്തിലായി നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: August 7, 2026 02:44 AM IST | Updated: August 7, 2026 02:44 AM IST

വെ​ള്ള​ക്കെ​ട്ട് മൂ​ലം ദു​രി​ത​ത്തി​ലാ​യ ചെറുവാടി പ്ര​ദേ​ശത്ത് ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ എത്തിയപ്പോൾ.

മു​ക്കം: എ​ത്ര ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ലും ചെ​റു​വാ​ടി ചാ​ലി​പ്പാ​ടം- കൂ​ട​ത്തി​ൽ തോ​ടി​ലൂ​ടെ ജ​ലം സു​ഗ​മ​മാ​യി ഒ​ഴു​കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ല് വ​ർ​ഷം മു​മ്പ് ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് ത​റ​മ്മ​ൽ ക​ട​വ് ലി​ഫ്‌​റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തോ​ടി​ന്‍റെ പ​കു​തി ഭാ​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​യി ഒ​രു ക​നാ​ൽ നി​ർ​മി​ച്ച​തോ​ടെ നാ​ട്ടു​കാ​രു​ടെ ദു​രി​ത​വും തു​ട​ങ്ങി.

ക​നാ​ൽ കാ​ര​ണം തോ​ടി​ന്‍റെ വീ​തി കു​റ​യു​ക​യും വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് നി​ല​ക്കു​ക​യും ചെ​യ്തു. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ആ ​ഭാ​ഗ​ത്തു​ള്ള റോ​ഡും പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളും ക​ട​ക​ളും വെ​ള്ളം നി​റ​ഞ്ഞ് ജ​ന​ങ്ങ​ൾ വ​ലി​യ പ്ര​യാ​സ​ത്തി​ലാ​വു​ക​യാ​ണി​പ്പോ​ൾ. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ൽ ന​ട യാ​ത്ര​ക്കാ​രും പ്ര​യാ​സ​ത്തി​ലാ​ണ്. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന ഗ​താ​ഗ​ത​വും പ്ര​യാ​സ​ക​ര​മാ​ണ്.

മാ​ത്ര​മ​ല്ല വെ​ള്ള​ക്കെ​ട്ട് കാ​ര​ണം ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​ബ്ദു​റ​ഹി​മാ​ൻ എ​ന്ന യു​വാ​വി​ന് ത​ന്‍റെ ക​ട തു​റ​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. കു​ടും​ബ​ത്തി​ന്‍റെ ഏ​ക അ​ത്താ​ണി കൂ​ടി​യാ​ണ് ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള അ​ബ്ദു​റ​ഹി​മാ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എ നാ​സ​ർ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും വി​ഷ​യം സി.​കെ. കാ​സിം എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​രും സി.​കെ. കാ​സിം എം​എ​ൽ​എ​യും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ക​സ്ന​ഹ​മീ​ദ്, പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എ. നാ​സ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham Local News canal construction villagers

Recent News

Corehub Up