പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ നടന്ന സിബിഎസ്ഇ ജില്ലാ സഹോദയ സ്കൂൾ കലോത്സവത്തിന്റെ ലോഗോ, മാന്വൽ പ്രകാശന ചടങ്ങ്.
പാലക്കാട്: സെപ്റ്റംബർ 17,18,19 തിയതികളിലായി നടക്കുന്ന സിബിഎസ്ഇ ജില്ലാ സഹോദയ സ്കൂൾ കലോത്സവത്തിന്റെ പേരും ലോഗോയും മാന്വലും സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ പ്രകാശനം ചെയ്തു. ജില്ലാ സഹോദയ പ്രസിഡന്റ് കെ. സോണിയ കലോത്സവത്തിന്റെ ലോഗോയും ‘ജ്വാല 2026’ എന്ന പേരും പ്രകാശനം ചെയ്തു.
പിഡിഎസ്എസ്സി വൈസ് പ്രസിഡന്റും സെന്റ് റാഫേൽസ് സ്കൂൾ മാനേജരുമായ ഫാ. ജോഷി പുലിക്കോട്ടിൽ കലോത്സവത്തിന്റെ മാന്വൽ പ്രകാശനം നിർവഹിച്ചു.
സെപ്റ്റംബർ 17, 18 തിയതികളിൽ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലും സെപ്റ്റംബർ 19ന് പാലക്കാട് ലയണ്‍സ് സ്കൂളിലും കലോത്സവത്തിന് വേദിയൊരുങ്ങും.
പരിപാടിയിൽ പാലക്കാട് ലയണ്‍സ് സ്കൂൾ പ്രിൻസിപ്പൽ സന്ധ്യ പ്രദീപ്, സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.കെ.വി. ആന്റോ, അസിസ്റ്റന്റ് മാനേജർ ഫാ. ആശിഷ് പെരുന്പുഴയിൽ, വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ്, സ്കൂൾ ഹെഡ് ബോയ് എഡ്വിൻ, ഹെഡ് ഗേൾ ഇവാ റോസ് കൂടാതെ കലോത്സവ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews CBSE