x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: August 7, 2026 04:11 AM IST | Updated: August 7, 2026 04:11 AM IST

പു​ളി​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ കൊ​ടി​യു​യ​ർ​ത്തു​ന്നു. വി​കാ​രി ഫാ. ​ജി​ജി കു​ന്നേ​ൽ സ​മീ​പം.

പു​ളി​ങ്ക​ര: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ കൊ​ടി​യു​യ​ർ​ത്തി. വി​കാ​രി ഫാ. ​ജി​ജി കു​ന്നേ​ൽ സ​ഹ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നോ​വേ​ന. 15ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 8.30ന് ​നേ​ർ​ച്ച ഭ​ക്ഷ​ണം ആ​ശീ​ർ​വ​ദി​ക്ക​ൽ. തു​ട​ർ​ന്ന് നേ​ർ​ച്ച ഊ​ട്ട്. 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​മെ​ജി​ൻ ക​ല്ലേ​ലി മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​റോ​ബി​ൻ പാ​ലാ​ട്ടി സ​ന്ദേ​ശം​ന​ൽ​കും. 3.30ന് ​കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, വാ​നി​ൽ വ​ർ​ണ​മ​ഴ.

കൊ​ട​ക​ര: വ​ല്ല​പ്പാ​ടി ദേ​വ​മാ​ത ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ സ്വ​ര്‍​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍ കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ബി മ​ല്‍​പ്പാ​ന്‍, ബാ​സ്പി​ന്‍ ക​ണ്ണൂ​ക്കാ​ട​ന്‍, തി​രു​നാ​ള്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​സ് ആ​രോ​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. 15 നാ​ണ് ഊ​ട്ടു​തി​രു​നാ​ൾ.

 

 

 

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up