നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി
കൊരട്ടി: ദേശീയപാതയിലെ ചിറങ്ങരയ്ക്കും പൊങ്ങത്തിനുമിടയിൽ പ്ലൈവുഡ് കയറ്റിവന്ന ലോറി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.
ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം. പെരുമ്പാവൂരിൽനിന്ന് സേലത്തേക്ക് പ്ലൈവുഡുമായി പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് പ്രധാനപാതയിൽനിന്ന് സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗതതടസം അനുഭവപ്പെട്ടു. സംഭവമറിഞ്ഞ് കൊരട്ടി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.