x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​രോ​ഷി​മ ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 7, 2026 04:08 AM IST | Updated: August 7, 2026 04:08 AM IST

ഹി​രോ​ഷി​മ ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച യു​ദ്ധ​വി​രു​ദ്ധ റാ​ലി.

ക​രു​വാ​ര​കു​ണ്ട് ഗ​വ​. സ്കൂൾ

ക​രു​വാ​ര​കു​ണ്ട്: ഹി​രോ​ഷി​മ ദി​നത്തിൽ ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്പി​സി, ജെ​ആ​ർ​സി, സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും മ​നു​ഷ്യ​ച്ച​ങ്ങ​ല​യും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഇ.​ആ​ർ. ഗി​രി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക​സ​മാ​ധാ​ന​ത്തി​ന്‍റെ​യും മാ​ന​വി​ക മൂ​ല്യ​ങ്ങ​ളു​ടെ​യും പ്രാ​ധാ​ന്യം അ​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി. യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത​ക്കെ​തി​രെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ അ​ണി​നി​ര​ന്നു. അ​ധ്യാ​പ​ക​രാ​യ ബെ​ന്നി, ഹൈ​ദ​ര​ലി, മ​നോ​ജ്, പ്ര​മോ​ദ്, ജ​മീ​ല, എ​ൽ​ദോ​സ്, സ​ജി​നി, ബീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ

വ​ട​ക്കാ​ങ്ങ​ര:​വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഹി​രോ​ഷി​മ ദി​നം ആ​ച​രി​ച്ചു. സ്കൂ​ളി​ൽ ന​ട​ന്ന അ​സം​ബ്ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി. തു​ട​ർ​ന്ന് യു​ദ്ധവി​രു​ദ്ധ സ​ന്ദേ​ശ​മ​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി വ​ട​ക്കാ​ങ്ങ​ര ടൗ​ണ്‍ ചു​റ്റി റാ​ലി ന​ട​ത്തി.

ഹി​രോ​ഷി​മ ദി​നാ​ച​ര​ണം പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് അ​ലി കൊ​ടി​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ര​ജീ​ഷ് സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സാ​ഹി​ദ, സി​സി​എ ക​ണ്‍​വീ​ന​ർ റ​ഫീ​ഖ്, അ​ധ്യാ​പ​ക​രാ​യ ത​ഹ്സീ​ൻ, ജി​ഷ്ണു​ദാ​സ്, അ​ന​ന്ത​ൻ, പ്ര​മോ​ദ്, അ​ർ​ജു​ൻ, സൗ​മ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചോ​ക്കാ​ട് ഗ​വ​. യു​പി സ്കൂ​ൾ

കാ​ളി​കാ​വ്: ചോ​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ഹി​രോ​ഷി​മ നാ​ഗ​സാ​ക്കി ദി​നം ആ​ച​രി​ച്ചു. അ​സം​ബ്ലി​യി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ. ക​ബീ​ർ യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ സോ​ഷ്യ​ൽ ക്ല​ബ് ക​ണ്‍​വീ​ന​ർ കെ. ​ഹ​രി​ദാ​സ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പോ​സ്റ്റ​ർ നി​ർ​മാ​ണം, സ​ഡാ​ക്കോ കൊ​ക്ക് നി​ർ​മാ​ണം, യു​ദ്ധ​വി​രു​ദ്ധ റാ​ലി എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

Tags : Nattuvishesham Local News Hiroshima

Recent News

Corehub Up