പള്ളിക്കുന്ന് ലൂര്‍ദ് മാതാ സ്കൂളില്‍ ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് കെ.ടി. ശ്രീവത്സന്‍ വിഷയാവതരണം നടത്തുന്നു.
കല്‍പ്പറ്റ: എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒയിസ്ക ചാപ്റ്ററിന്റെ സഹകരണത്തോടെ ഹിരോഷിമ ദിനം ആചരിച്ചു. ഡോ. എ.ടി. സുരേഷ് ഉദ്ഘാടനം ചെയ്തു.
അണവായുധങ്ങളുടെ കൂമ്പാരം ഇപ്പോഴും മനുഷ്യരാശിക്ക് ഭീഷണിയായി നിലനില്‍ക്കുകയാണെന്നും ഇതിനെതിരായ ചെറുത്തുനില്‍പ്പ് എത്ര ചെറുതാണെങ്കിലും മഹത്വമുള്ളതും വിശുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ബാബു പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ഒയിസ്ക ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. എസ്.എ. നസീര്‍, വൈസ് പ്രസിഡന്റ് കെ.ഐ. വര്‍ഗീസ്, ഡോ.അനിത, പി.കെ. രാജീവ്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ അനിജ കെ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
പള്ളിക്കുന്ന്: യുദ്ധത്തിനും വിനാശകരമായ ആയുധങ്ങള്ക്കുമെതിരേ സമാധാന സന്ദേശമുയര്‍ത്തി പള്ളിക്കുന്ന് ലൂര്‍ദ് മാതാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റുമായി സഹകരിച്ചാണ് സ്കൂളില്‍ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ അമ്പിളി ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.വി. ഷാജി അധ്യക്ഷത വഹിച്ചു. "യുദ്ധം, ശാസ്ത്രം, സമാധാനം' എന്ന വിഷയത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പരിസര വിഷയ സമിതി ചെയര്മാന് കെ.ടി. ശ്രീവത്സന്‍ ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ തങ്ങള്‍ നിര്‍മിച്ച പേപ്പര്‍ കൊക്കുകളെ സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു. ആണവ ബോംബാക്രമണത്തിന്റെ ഇരയായ സഡാക്കോ സസാക്കി എന്ന പെണ്‍കുട്ടിയുടെ ഓര്‍മകളും അതിജീവനത്തിന്റെയും ലോകസമാധാനത്തിന്റെയും പ്രതീകമായ സഡാക്കോ കൊക്കുകളുടെ ചരിത്ര പ്രാധാന്യവും വിദ്യാർഥി പ്രതിനിധി ഖദീജ ഫര്‍ഹ വിശദീകരിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റ് സെക്രട്ടറി മെല്വിന് സണ്ണി, വിദ്യാര്‍ഥി പ്രതിനിധി ജിയ മരിയ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ-മേഖലാ ഭാരവാഹികളായ സി. ജയരാജന്, എം.പി. മത്തായി, കെ.ടി. തുളസീധരന്‍, കെ.കെ. രാമകൃഷ്ണന് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Tags : Nattuvishesham Local News Hiroshima Day