x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​ര​പ​ന്ത​ൽ പൊ​ളി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: August 7, 2026 02:45 AM IST | Updated: August 7, 2026 02:45 AM IST

പ്രതീകാത്മക ചിത്രം

ചെ​മ്പ​നോ​ട: പൂ​ഴി​ത്തോ​ട്- പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡി​നു വേ​ണ്ടി വ​യ​നാ​ട്ടി​ൽ സ​മ​രം ന​ട​ത്തി വ​ന്ന പ​ന്ത​ൽ പൊ​ളി​ച്ച​തി​നെ​തി​രേ പൂ​ഴി​ത്തോ​ടി​ന്‍റെ ഭാ​ഗ​മാ​യ ചെ​മ്പ​നോ​ട​യി​ലും പ്ര​തി​ഷേ​ധം.

ക​ഴി​ഞ്ഞ 1314 ദി​വ​സ​മാ​യി പ​ടി​ഞ്ഞാ​റ​ത്ത​റ ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് സ​മ​രം ന​ട​ത്തി വ​ന്നി​രു​ന്ന ജ​ന​കീ​യ ക​ർ​മ സ​മി​തി​യു​ടെ സ​മ​ര​പ്പ​ന്ത​ൽ ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പൊ​ളി​ച്ചു നീ​ക്കി​യ പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്. പ്ര​ശ്ന​ത്തി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ജ​ന​കീ​യ ക​ർ​മ്മ സ​മി​തി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് പൂ​ഴി​ത്തോ​ട് -പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ് ക​ർ​മ്മ​സ​മി​തി ചെ​മ്പ​നോ​ട​യി​ൽ ചേ​ർ​ന്ന് ശ​ക്തി​യാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ചെ​മ്പ​നോ​ട ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ ടോ​മി മ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ മാ​ത്യു പേ​ഴ്ത്തി​ങ്ക​ൽ, ജോ​ബി ഇ​ല​ന്തൂ​ർ, സെ​മി​ലി സു​നി​ൽ, മാ​ത്യു കാ​ക്ക​ത്തു​രു​ത്ത​ൽ, ബാ​ബു മാ​വു​ങ്ക​ൽ, ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ, സ​ബീ​ൽ ആ​ണ്ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Protest Samarapanthal

Recent News

Corehub Up