x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​തി​പു​ര​ത്തെ നി​ർ​ദി​ഷ്ട ക​രി​ങ്ക​ൽ​ ക്വാ​റി​

വെബ് ഡെസ്ക്
Published: August 7, 2026 03:31 AM IST | Updated: August 7, 2026 03:31 AM IST

തെ​ളി​വെ​ടു​പ്പി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ​പ്പോ​ൾ.

തെ​ളി​വെ​ടു​പ്പി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി

മം​ഗ​ലം​ഡാം: നീ​തി​പു​ര​ത്ത് ക​രി​ങ്ക​ൽ​ക്വാ​റി ആ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ പൊ​തു​തെ​ളി​വെ​ടു​പ്പി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി. ​മം​ഗ​ലം​ഡാം ടൗ​ണി​ൽ​നി​ന്നും സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യാ​ണ് തെ​ളി​വെ​ടു​പ്പു​ന​ട​ന്ന ക്രൗ​ൺ​പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി​യ​ത്.
തെ​ളി​വെ​ടു​പ്പി​ൽ നാ​ന്നൂ​റി​ലേ​റെ​പേ​ർ പ​ങ്കെ​ടു​ത്ത് പ​രാ​തി​ന​ൽ​കി. പ്ര​ദേ​ശ​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ വാ​ക്കാ​ലും രേ​ഖാ​മൂ​ല​വു​മാ​ണ് ന​ൽ​കി​യ​ത്. എ​ഡി​എം എ. ​അ​ബ്ദു​ൾ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് കോ​ഴി​ക്കോ​ട് മേ​ഖ​ല ചീ​ഫ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ എം.​എ​ൻ. കൃ​ഷ്ണ​ൻ, ബോ​ർ​ഡ് ജി​ല്ലാ എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ വി. ​സു​ചി​ത്ര എ​ന്നി​വ​ർ പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു. ക്വാ​റി പ്രോ​ജ​ക്ട് ക​ൺ​സ​ൾ​ട്ട​ന്‍റ് അ​രു​ൺ​കു​മാ​ർ ക്വാ​റി സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ച്ചു.
കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​എം. ഫെ​ബി​ൻ, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​ൻ, ഫാ. ​സാം, മ​ല​യോ​ര ക​ർ​ഷ​ക ക്വാ​റി​വി​രു​ദ്ധ സ​മി​തി ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഉ​മ്മ​ൻ മാ​ത്യു, ജോ​ർ​ജ് നെ​ല്ലി​ശേ​രി, തോ​മ​സ് മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം, അ​ന്ന​മ്മ ഐ​സ​ക് പൊ​ക്ക​ത്താ​യി​ൽ, ജോ​യ്,മാ​ത്യു ജേ​ക്ക​ബ്, കു​ര്യാ​ച്ച​ൻ, സ്ക​റി​യ കൊ​ട​വ​നാ​ൽ, ഹ​രി​ദാ​സ് കൊ​ന്ന​ക്ക​ൽ​ക​ട​വ്, സ​ഹ​ദേ​വ​ൻ മ​ല്ലു​കോ​ട്, സ​ന്തോ​ഷ് അ​റ​ക്ക​ൽ, ബേ​ബി കോ​ലാ​നി, ജോ​യ് കൂ​ന​പ്പ​ള്ളി, ജി​മ്മി മാ​ത്യു, സ​ണ്ണി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തെ​ളി​വെ​ടു​പ്പി​ലെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​ക​ളും സ​ങ്ക​ട​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നു കൈ​മാ​റു​മെ​ന്ന് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ എം.​എ​ൻ. കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

500 മീ​റ്റ​റി​നു​ള്ളി​ൽ അ​ഞ്ചു​ഹെ​ക്ട​റി​ലാ​യി മ​റ്റൊ​രു ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലാ​ണ് പ​രി​സ്ഥി​തി നി​യ​മ​പ്ര​കാ​രം പൊ​തു​തെ​ളി​വെ​ടു​പ്പ് ന​ട​ന്ന​ത്. ക്വാ​റി​ക്ക് പാ​രി​സ്ഥി​തി​കാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. മം​ഗ​ലം​ഡാം ടൗ​ണി​ൽ​നി​ന്നും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വ​ലി​യ പ്ര​ക​ട​ന​ത്തോ​ടെ​യാ​യി​രു​ന്നു പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഷാ​ജു പു​ളി​ക്ക​ൻ, എ​സ്. അ​നി​ൽ​കു​മാ​ർ, ധ​ന്യ ബൈ​ജു, സു​നി​ത സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. എ​സ്ഐ രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

നീ​തി​പു​ര​ത്തി​നു പു​റ​മേ സ​മീ​പ​പ്ര​ദേ​ശ​മാ​യ വി​ആ​ർ​ടി, ആ​ലാം​പ​രു​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​രി​ങ്ക​ൽ​ക്വാ​റി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ​യും പ​രാ​തി​ക​ളു​ണ്ടാ​യി.

Tags : Nattuvishesham DistrictNews DeepikaNews Neethipuram

Recent News

Corehub Up