x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

30 ല​ക്ഷ​ത്തി​ന്‍റെ സി​ഗ​ര​റ്റ് മോ​ഷ​ണം: സെ​യി​ൽ​സ്മാ​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 7, 2026 02:45 AM IST | Updated: August 7, 2026 02:45 AM IST

വേ​ൽ​മു​രു​ക​ൻ

ക​ണ്ണൂ​ർ: സി​ഗ​ര​റ്റ് മൊ​ത്ത​ക്ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് 30 ല​ക്ഷം രൂ​പ​യു​ടെ സി​ഗ​ര​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി​യെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്‌​നാ​ട് വി​രു​തു​ന​ഗ​ർ സ്വ​ദേ​ശി​യാ​യ വേ​ൽ​മു​രു​ക​ൻ (40) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ണ്ണൂ​ർ ഹാ​ജി റോ​ഡി​ലെ ‘എ​ബി​ൾ സ്റ്റോ​റി​ലെ' സെ​യി​ൽ​സ്മാ​നാ​യി​രു​ന്നു വേ​ൽ​മു​രു​ക​ൻ. സ്ഥാ​പ​ന​ത്തി​ലെ സ്റ്റോ​ക്കി​ൽനി​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി സി​ഗ​ര​റ്റ് പാ​യ്ക്ക​റ്റു​ക​ൾ മോ​ഷ്ടി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ ക​ട​ക​ളി​ൽ എ​ത്തി​ച്ച് വി​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. മോ​ഷ​ണം തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ വ​ലി​യ ബോ​ക്സു​ക​ൾ ക​ട​യി​ൽ ത​ന്നെ ഉ​പേ​ക്ഷി​ച്ച് ഉ​ള്ളി​ലെ പാ​യ്ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഇ​യാ​ൾ ക​വ​ർ​ന്നി​രു​ന്ന​ത്. സം​ശ​യം തോ​ന്നി ക​ട​യി​ലെ ത​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ​ലി​യ ബോ​ക്സു​ക​ളു​ടെ നി​ര​വ​ധി ക​വ​റു​ക​ൾ ക​ണ്ടെ​ത്തി.

സ്ഥാ​പ​ന ഉ​ട​മ​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ശാ​സ്ത്രീ​യ​വും ര​ഹ​സ്യ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ത​മി​ഴ്‌​നാ​ട്ടി​ലെ തെ​ങ്കാ​ശി പാ​ൻ​പൊ​ളി​യി​ൽ നി​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. എ​സ്ഐ​മാ​രാ​യ ടി.​എം. വി​പി​ൻ, ഹ​രി​കൃ​ഷ്ണ​ൻ, എ​സ്‌​സി​പി​ഒ ബൈ​ജു, സി​പി​ഒ ബൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up