x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഫ്രീ​സ​റി​ല്ലാ​ത്ത ആം​ബു​ല​ൻ​സി​ൽ; എ​ഡി​എം അ​ന്വേ​ഷി​ക്കും

വെബ് ഡെസ്ക്
Published: August 7, 2026 02:47 AM IST | Updated: August 7, 2026 02:47 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ക​ന​ത്ത​മ​ഴ​യി​ൽ കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം നേ​മം ക​ല്ലി​യൂ​ർ കി​ഴ​ക്കേ​തെ​റ്റി​വി​ള​യി​ലെ ആ​ര്‍. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഫ്രീ​സ​ര്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ക​ണ്ണൂ​ർ എ​ഡി​എം അ​ന്വേ​ഷി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​ഡി​എം പി.​എ​ന്‍. ‌പു​രു​ഷോ​ത്ത​മ​നെ ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ മൃ​ത​ദേ​ഹം വ​ഴി​മ​ധ്യേ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് എ​ത്തി​യ​പ്പോ​ൾ ഫ്രീ​സ​ർ സൗ​ക​ര്യ​മു​ള്ള മ​റ്റൊ​രു ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. റ​വ​ന്യു വ​കു​പ്പി​ന് ഫ​ണ്ടി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ഫ്രീ​സ​ർ സൗ​ക​ര്യ​മി​ല്ലാ​ത്ത വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​തെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഫ്രീ​സ​ർ സൗ​ക​ര്യ​മു​ള്ള സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ൾ റ​വ​ന്യൂ വ​കു​പ്പ് അ​ന്വേ​ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 35,000 രൂ​പ വ​രെ​യാ​ണ് വാ​ട​ക ചോ​ദി​ച്ച​ത്. ഈ ​വി​വ​രം ജി​ല്ലാ ക​ള​ക്ട​റെ ‌അ​റി​യി​ക്കു​ക​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ആം​ബു​ല​ൻ​സി​ൽ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന ഫ്രീ​സ​ർ സം​വി​ധാ​ന​മി​ല്ല. മാ​ത്ര​മ​ല്ല, പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൂ​ന്നു പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം പൊ​തി​ഞ്ഞ​തി​നാ​ൽ മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലും സാ​ധാ​ര​ണ ആം​ബു​ല​ൻ​സി​ൽ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ചു. മൂ​ന്നു​ദി​വ​സ​ത്തോ​ളം വെ​ള്ള​ത്തി​ൽ കി​ട​ന്ന​തി​നാ​ൽ ഫ്രീ​സ​റി​ൽ വ​യ്ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നും ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി. മൃ​ത​ദേ​ഹം എം​ബാം ചെ​യ്യാ​നും സാ​ധി​ച്ചി​രു​ന്നി​ല്ല.

യാ​ത്ര​യ്ക്കി​ടെ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ളും റ​വ​ന്യു അ​ധി​കൃ​ത​രെ​യും മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്ന ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ചാ​വ​ക്കാ​ട്നി​ന്ന് ഫ്രീ​സ​ർ സം​ഘ​ടി​പ്പി​ച്ച് മ​റ്റൊ​രു ആം​ബു​ല​ൻ​സി​ലേ​ക്ക് മൃ​ത​ദേ​ഹം മാ​റ്റി. 22,500 രൂ​പ​യാ​ണ് ആം​ബു​ല​ൻ​സു​കാ​ർ ചോ​ദി​ച്ച​ത്. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രാ​ണ് ഈ ​തു​ക ന​ൽ​കി​യ​ത്. അ​തി​നി​ടെ, ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ആം​ബു​ല​ൻ​സി​ന് ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി ചി​ല​ർ പി​രി​വെ​ടു​ത്ത് 10,000 രൂ​പ ന​ൽ​കി​യ​താ​യും അ​റി​യു​ന്നു.

മീ​ന്തു​ള്ളി നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ ഇ​ൻ​സ്ട്ര​ക്ട​റാ​യ രാ​ജേ​ഷി​നെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നി​ടെ തു​രു​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ ക​ർ​ഷ​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച​യാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ​ത്. ചൊ​വ്വാ​ഴ്ച കാ​ര്യ​ങ്കോ​ട് പു‍​ഴ​യി​ൽ ഇ​ട​വ​ര​ന്പ് കാ​നാ​പീ​ടി​ക​യ്ക്കു സ​മീ​പ​ത്തെ കോ​ച്ചേ​രി തു​രു​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം രാ​ത്രി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up