x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി

വെബ് ഡെസ്ക്
Published: August 7, 2026 03:31 AM IST | Updated: August 7, 2026 03:31 AM IST

പൂ​ഴി​ത്തോ​ട് ബ​ദ​ല്‍ റോ​ഡ് ജ​ന​കീ​യ ക​ര്‍​മ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തു​ന്നു.

പ​ടി​ഞ്ഞാ​റ​ത്ത​റ: റി​ലേ സ​മ​ര​പ്പ​ന്ത​ല്‍ പ​ഞ്ചാ​യ​ത്ത് പൊ​ളി​ച്ചു​നീ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പൂ​ഴി​ത്തോ​ട് ചു​രം ബ​ദ​ല്‍ പാ​ത ജ​ന​കീ​യ ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടൗ​ണി​ല്‍ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി.

പ്ര​ക​ട​ന​ത്തി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. പൊ​തു​സ​മ്മേ​ള​നം വി ​ഫാം സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ജോ​യി ക​ണ്ണ​ഞ്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​മ​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ​കു​ന്ത​ള ഷ​ണ്മു​ഖ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഇ.​പി. ഫി​ലി​പ്പു​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​പി. സു​കു​മാ​ര​ന്‍, പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗം റ​ഷീ​ദ് വാ​ഴ​യി​ല്‍, ക​മ​ല്‍ ജോ​സ​ഫ്, സി.​കെ. ആ​ലി​ക്കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News public meeting Samarapanthal

Recent News

Corehub Up