Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSTPCorruption

കെ​എ​സ്‌​ടി​പി അ​ഴി​മ​തി: ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണം രാ​ഷ്‌ട്രീയപ്രേ​രി​ത​മ​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്ടി​​​​പി റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ പ​​​​ദ്ധ​​​​തി​​​​യി​​​​ലെ അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രാ​​​​യ വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം രാ​​​ഷ്‌​​​ട്രീ​​​​യ പ്രേ​​​​രി​​​​ത​​​​മ​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

സം​​​​സ്ഥാ​​​​ന​​​​ത്ത് പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ന​​​​ട​​​​ന്ന ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​ണു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നു മ​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

2006ലെ ​​​​കെ​​​​എ​​​​സ്ടി​​​​പി പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു ല​​​​ഭി​​​​ച്ച പ്ര​​​​ത്യേ​​​​ക പ​​​​രാ​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നു ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല എ​​​​ക്സി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു. പ​​​​രാ​​​​തി​​​​യി​​​​ലെ വ​​​​സ്തു​​​​ത​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മു​​​​ന്നോ​​​​ട്ടു പോ​​​​യി വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്താ​​​​ൻ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​നെ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി കു​​​​റി​​​​പ്പി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​നു മു​​​​ൻ​​​​പ് പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​ണു വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ആ​​​​ന്‍റി ക​​​​റ​​​​പ്ഷ​​​​ൻ ബ്യൂ​​​​റോ​​​​യ്ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. കെ​​​​പി​​​​സി​​​​സി നേ​​​​താ​​​​വ് മ​​​​ല​​​​യി​​​​ൻ​​​​കീ​​​​ഴ് വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

ബി​​​​ജെ​​​​പി​​​ക്ക് എ​​​​തി​​​​ർ​​​​പ്പ്

അ​​​​തേ​​​​സ​​​​മ​​​​യം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യെ എ​​​​തി​​​​ർ​​​​ത്ത് ബി​​​​ജെ​​​​പി രം​​​​ഗ​​​​ത്തെ​​​​ത്തി. റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ പ​​​​ദ്ധ​​​​തി​​​​യി​​​​ലെ അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മ്പോ​​​​ൾ അ​​​​ന്ന് പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന മു​​​​സ്‌​​​​ലിം ലീ​​​​ഗ് നേ​​​​താ​​​​വ് എം.​​​കെ. മു​​​​നീ​​​​റി​​​​നെ​​​​യും അ​​​​ന്വേ​​​​ഷ​​​​ണപ​​​​രി​​​​ധി​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​റെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ക​​​​യും എ​​​​ന്നാ​​​​ൽ, മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ യാ​​​​തൊ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലൂ​​​​ടെ നി​​​​യ​​​​മ​​​​ത്തെ ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ മാ​​​​ത്രം വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണം.

Latest News

Corehub Up