തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല ഭരണകാര്യാലയത്തിലേക്ക് സ്റ്റാഫ് ഓര്ഗനൈസേഷന് പ്രതിഷേധ മാര്‍ച്ച്. ന്യൂഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്തുന്നതിലും രാഹുല്‍ ഗാന്ധിയെ കൈയേറ്റം ചെയ്ത് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു ജീവനക്കാരുടെ പ്രകടനവും ധര്‍ണയും. സിന്‍ഡിക്കറ്റംഗം പി.എം. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. കുസോ പ്രസിഡന്റ്് ചാള്‍സ് പി. ചാണ്ടി അധ്യക്ഷനായി. സിന്‍ഡിക്കറ്റംഗം ടി.ജെ. മാര്ട്ടിന്, കുസോ സെക്രട്ടറി കെ.ഒ. സ്വപ്ന എന്നിവര്‍ സംസാരിച്ചു.