Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kadal

കടൽ

ദി​​​ന​​​ദീ​​​ർ​​​ഘ​​​മാം യാ​​​ത്ര​​​യ്ക്കൊ​​​ടു​​​വി​​​ൽ ഞാ​​​ൻ ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലെ​​​ത്തി. അ​​​ടി​​​വേ​​​രു​​​ക​​​ൾ ദാ​​​ഹി​​​ച്ച​​​ല​​​ഞ്ഞു ത​​​പി​​​ക്കു​​​ന്നി​​​ടം. ത്രി​​​കാ​​​ല​​​ങ്ങ​​​ൾ​​​പോ​​​ൽ മു​​​ന്നി​​​ൽ ക​​​ട​​​ലു​​​ക​​​ൾ. ക​​​ട​​​ലി​​​ന്‍റെ ശ​​​ബ്ദ​​​താ​​​രാ​​​വ​​​ലി. മ​​​റ്റൊ​​​രു കു​​​രു​​​ക്ഷേ​​​ത്രം. മേ​​​ഘ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നൂ​​​ർ​​​ന്ന ബാ​​​ഷ്പ​​​ക​​​ണ​​​ങ്ങ​​​ൾ പ​​​വി​​​ഴ​​​ങ്ങ​​​ളാ​​​യി പി​​​റ​​​ക്കാ​​​ൻ ത​​​പം ചെ​​​യ്യു​​​ന്നു.

ക​​​ട​​​ലി​​​ലേ​​​ക്കി​​​റ​​​ങ്ങി നി​​​ൽ​​​ക്കു​​​മ്പോ​​​ൾ അ​​​സ്ത​​​മ​​​യം ക​​​ഴി​​​ഞ്ഞ​​​തി​​​ന്‍റെ വേ​​​വ്. ദൂ​​​രെ കാ​​​ർ​​​ത്തി​​​ക​​​രാ​​​വി​​​ൽ തെ​​​ളി​​​യും മ​​​ൺ​​​ചി​​​രാ​​​തു​​​ക​​​ൾ​​​പോ​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ന​​​ക്ഷ​​​ത്ര​​​ങ്ങ​​​ൾ. മു​​​ന്നി​​​ൽ ഇ​​​നി വ​​​ഴി​​​യി​​​ല്ല. ക​​​ട​​​ലു​​​മാ​​​ത്രം. എന്‍റെകൂ​​​ടി ക​​​ണ്ണീ​​​രു വീ​​​ണാ​​​ണ് ക​​​ട​​​ലി​​​ത്ര നിറ​​​ഞ്ഞ​​​ത്. ക​​​ട​​​ലി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങും​​തോ​​​റും മു​​​ക​​​ളി​​​ൽ സൂ​​​ര്യ​​​ൻ എ​​​രി​​​ഞ്ഞു​​​നി​​​ൽ​​​ക്കും​​​പോ​​​ലെ. എ​​​ത്ര നേ​​​രം നി​​​ന്നു എ​​​ന്ന​​​റി​​​യി​​​ല്ല. ഒ​​​രു പെ​​​രുംതി​​​ര​​​യാ​​​ക​​​ണം അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ൽ എ​​​ന്നെ ചു​​​മ​​​ന്ന് ക​​​ര​​​യ്‌​​​ക്കെ​​​ത്തി​​​ച്ച​​​ത്. പാ​​​തി​​​മ​​​യ​​​ങ്ങി​​​യ ബോ​​​ധ​​​ത്തി​​​ൽ അ​​​നാ​​​ദി​​​യാ​​​യ ത​​​ണു​​​പ്പ്. അ​​​ട​​​ർ​​​ന്നു​​​പോ​​​കാ​​​നാ​​​കാ​​​ത്ത​​​വി​​​ധം സ​​​ർ​​​വാ​​​ശ്ലേ​​​ഷി​​​യാ​​​യ ക​​​ട​​​ലി​​​ന്‍റെ സ്നേ​​​ഹം.

ക​​​ട​​​ൽ​​​ത്തീ​​​ര​​​ത്താ​​​യി​​​രു​​​ന്നു എ​​​ന്‍റെ വി​​​ദ്യാ​​​ല​​​യം. ക്ലാ​​​സി​​​ലി​​​രു​​​ന്നാ​​​ൽ ക​​​ട​​​ലി​​​ന്‍റെ ഹു​​​ങ്കാ​​​രം കേ​​​ൾ​​​ക്കാം. ജ​​​ന​​​ലി​​​ലൂ​​​ടെ പ​​​തം​​​പ​​​റ​​​ഞ്ഞ് വ​​​രു​​​ന്ന കാ​​​റ്റി​​​ന്‍റെ ഞാ​​​ണൊ​​​ലി കേ​​​ട്ടി​​​രി​​​ക്കാ​​​ൻ എ​​​നി​​​ക്കി​​​ഷ്‌​​​ട​​​മാ​​​യി​​​രു​​​ന്നു. അ​​​തി​​​ൽ​​​നി​​​ന്ന് ക​​​ട​​​ലി​​​ന്‍റെ തേ​​​ങ്ങ​​​ൽ ഞാ​​​ൻ പ്ര​​​ത്യേ​​​കം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ക​​​ട​​​ൽ കാ​​​ണാ​​​ൻ ഞ​​​ങ്ങ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​നു​​​വാ​​​ദ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​തി​​​നാ​​​ൽ ഞാ​​​ൻ എ​​​ന്‍റെ​​​യു​​​ള്ളി​​​ൽ ഒ​​​രു ക​​​ട​​​ൽ സ​​​ങ്ക​​​ൽ​​​പ്പി​​​ച്ച് സം​​​ര​​​ക്ഷി​​​ച്ചി​​​രു​​​ന്നു. അ​​​തൊ​​​രു ചെ​​​റി​​​യ വൃ​​​ത്ത​​​ത്തി​​​നു​​​ള്ളി​​​ൽ തു​​​ളു​​​മ്പി​​​ക്കി​​​ട​​​ന്നി​​​രു​​​ന്ന ജ​​​ല​​​രാ​​​ശി​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​ന്‍റെ അ​​​പാ​​​ര​​​ത​​​യൊ​​​ക്കെ അ​​​നു​​​ഭ​​​വി​​​ച്ച​​​ത് പി​​​ന്നെ​​​യും കാ​​​ല​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞാ​​​ണ്.

അ​​​ക്കാ​​​ല​​​ത്ത് ക​​​ട​​​ലി​​​നെ​​​ക്കു​​​റി​​​ച്ച് ഞാ​​​നൊ​​​രു ക​​​വി​​​ത എ​​​ഴു​​​തി​​​യി​​​രു​​​ന്നു. ആ ​​​ക​​​വി​​​ത നി​​​റ​​​യെ തോ​​​ണി​​​ക​​​ളാ​​​യി​​​രു​​​ന്നു. ആ ​​​തോ​​​ണി​​​ക​​​ളെ വി​​​ഴു​​​ങ്ങു​​​ന്ന ക​​​ട​​​ൽ​​​ഭൂ​​​തം. ഭൂ​​​ത​​​ത്തി​​​ന്‍റെ കി​​​രീ​​​ട​​​ത്തി​​​ൽ നി​​​റ​​​യെ പ​​​വി​​​ഴ​​​പ്പു​​​റ്റു​​​ക​​​ൾ. അ​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യാ​​​യി​​​രു​​​ന്നു ആ ​​​ക​​​വി​​​ത ത​​​ളംകെ​​​ട്ടി​​​ക്കി​​​ട​​​ന്ന​​​ത്. ക​​​വി​​​ത വാ​​​യി​​​ച്ച് മേ​​​ഴ്സി ടീ​​​ച്ച​​​ർ ന​​​ല്ല​​​തു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ക​​​ര​​​യി​​​ൽ പി​​​ടി​​​ച്ചി​​​ട്ട മീ​​​നി​​​നെ​​​പ്പോ​​​ലെ​​​യാ​​​യി ഞാ​​​ൻ. പി​​​ന്നീ​​​ടെ​​​പ്പൊ​​​ഴൊ​​​ക്കെ​​​യോ ക​​​ട​​​ൽ ക​​​ണ്ടി​​​രു​​​ന്ന​​​പ്പോ​​​ൾ ആ ​​​വ​​​രി​​​ക​​​ൾ തി​​​ക​​​ട്ടി​​​വ​​​ന്നി​​​രു​​​ന്നു. പ​​​ക്ഷേ, അ​​​പ്പോ​​​ഴേ​​​ക്കും ഞാ​​​ൻ പു​​​റ​​​പ്പെ​​​ട്ടു​​​പോ​​​ന്ന അ​​​ഴി​​​മു​​​ഖം ഏ​​​റെ ദൂ​​​രെ​​​യാ​​​യി​​​ക്ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു.

കാ​​​യി​​​ക്ക​​​ര​​​യി​​​ലെ ക​​​ട​​​ൽ ഓ​​​ർ​​​മ ​​​വ​​​രു​​​ന്നു. ക​​​ണ്ട​​​തി​​​ൽ​​​വ​​​ച്ചേ​​​റ്റം വി​​​ഷാ​​​ദ​​​മൂ​​​ക​​​മാം ഒ​​​രി​​​ടം. ക​​​ണ്ണീ​​​രു വീ​​​ണു കു​​​തി​​​ർ​​​ന്ന ജ​​​ല​​​ധി. കാ​​​യി​​​ക്ക​​​ര​​​യി​​​ലെ ക​​​ട​​​ൽ ക​​​ണ്ടി​​​രി​​​ക്കു​​​മ്പോ​​​ൾ, പോ​​​യ ജ​​​ന്മ​​​ങ്ങ​​​ളി​​​ലെ വാ​​​സ​​​ന​​​ക​​​ളെ​​​ല്ലാം ഓ​​​ർ​​​മ​​​വ​​​രും. ഒ​​​രു പാ​​​പി​​​യു​​​ടെ മ​​​ലി​​​ന​​​ത​​​യോ​​​ടെ ക​​​ട​​​ലി​​​ലേ​​​ക്കി​​​റ​​​ങ്ങി​​​നി​​​ന്ന് എ​​​ല്ലാം മെ​​​ഴു​​​ക്കി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു തോ​​​ന്നും. സ​​​ന്ധ്യ ക​​​ഴി​​​ഞ്ഞ നേ​​​ര​​​ത്താ​​​ണ് ഞാ​​​ന​​​വി​​​ടെ ചെ​​​ന്ന​​​ത്. മ​​​നോ​​​ജും സാം​​​ബ​​​ശി​​​വ​​​ൻ മു​​​ത്താ​​​ന​​​യും ചാ​​​യം ധ​​​ർ​​​മ​​​രാ​​​ജ​​​നും അ​​​വി​​​ടു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വ​​​ർ മൂ​​​വ​​​രും ചേ​​​ർ​​​ന്ന് ആ ​​​ന​​​ന​​​ഞ്ഞ മ​​​ണ്ണി​​​ൽ ഒ​​​റ്റ​​​ശ്ലോ​​​ക​​​ങ്ങ​​​ൾ എ​​​ഴു​​​തി തി​​​മി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ക​​​ൽ​​​പ്പൂ​​​രം ക​​​ഴി​​​ഞ്ഞു​​​ള്ള എ​​​ഴു​​​ന്നെ​​​ള്ള​​​ത്താ​​​യി​​​രു​​​ന്നു അ​​​ത്. ഞ​​​ങ്ങ​​​ൾ വെ​​​ളു​​​ക്കു​​​വോ​​​ളം തി​​​ര​​​യെ​​​ണ്ണി​​​യി​​​രു​​​ന്നു. ഉ​​​ദി​​​ച്ച​​​സ്ത​​​മി​​​ക്കാ​​​ത്ത അ​​​ന​​​ന്ത​​​മൂ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​ഞ്ഞു. വൈ​​​ര​​​ക്ക​​​ല്ലു​​​ക​​​ൾ​​​പോ​​​ൽ തി​​​ള​​​ങ്ങു​​​ന്ന സ​​​ഹ​​​സ്ര​​​കോ​​​ടി ക​​​ണ്ണു​​​ക​​​ളു​​​മാ​​​യി ക​​​ട​​​ൽ അ​​​തെ​​​ല്ലാം കെ​​​ട്ടി​​​രു​​​ന്നു. നോ​​​ക്കി​​നി​​​ൽ​​​ക്കേ, ഏ​​​ഴാം ഇ​​​ന്ദ്രി​​​യ​​​മെ​​​ന്ന​​​പോ​​​ൽ കു​​​മാ​​​ര​​​ക​​​വി തി​​​ര​​​ച്ചാ​​​ർ​​​ത്തി​​​നു​​​ള്ളി​​​ൽ​​നി​​​ന്ന് പൊ​​​ന്തി​​​വ​​​ന്നു.

അ​​​തു​​​ക​​​ണ്ട് ചാ​​​യം സീ​​​താ​​​കാ​​​വ്യം ചൊ​​​ല്ലി. മു​​​ല്ല​​​യും ഇ​​​ല​​​ഞ്ഞി​​​യും തേ​​​ന്മാ​​​വും അ​​​ശോ​​​ക​​​വും പൂ​​​ത്തു​​​ല​​​ഞ്ഞ​​തു​​​പോ​​​ലെ മ​​​നോ​​​ജ് ചൊ​​​ല്ലി. ഞാ​​​നും സാം​​​ബ​​​നും ക​​​ട​​​ലി​​​ൽ കു​​​ളി​​​ച്ചു​​​ക​​​യ​​​റി ച​​​മ്രം പ​​​ടി​​​ഞ്ഞ് പ​​​ഴ​​​യ പി​​​ള്ളേ​​​രാ​​​യി. എ​​​ന്തൊ​​​രു കാ​​​ല​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ഒ​​​രു ക​​​ട​​​ൽ​​​ച്ചു​​​ഴി​​​യി​​​ലും​​​പെ​​​ടാ​​​തെ പോ​​​കു​​​ന്ന എ​​​ത്ര​​​യെ​​​ത്ര ക​​​പ്പ​​​ലു​​​ക​​​ളാ​​​ണ് ഉ​​​ള്ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഞ​​​ങ്ങ​​​ൾ​​​ക്ക് വ​​​ട​​​ക്കു​​​നോ​​​ക്കി​​​ക​​​ളോ ദി​​​ശാ​​​സൂ​​​ചി​​​ക​​​ളോ ഇ​​​ല്ലാ​​​യി​​​രു​​​ന്നു. ഞ​​​ങ്ങ​​​ൾ ഒ​​​രു തീ​​​ര​​​ത്തും ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ ഇ​​​ന്ന് ക​​​പ്പ​​​ൽ​​​ചേ​​​ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട് അ​​​വ​​​രോ​​​​​​രു​​​ത്ത​​​രും ഒ​​​ഴു​​​കി​​​മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്നു. ക​​​ട​​​ൽ​​​ച്ചൊ​​​രു​​​ക്കി​​​ൽ​​​പ്പെ​​​ട്ട് ഞാ​​​നും ക​​​രി​​​നീ​​​ല​​​ക്ക​​​ട​​​ലി​​​ന്‍റെ അ​​​ഴി​​​മു​​​ഖ​​​ത്തെ​​​ങ്ങോ നീ​​​ന്തി​​​ക്ക​​​യ​​​റു​​​ന്നു.

ഞാ​​​ൻ വാ​​​യി​​​ച്ച ക​​​ട​​​ൽ​​​പ്പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഹെ​​​ർ​​​മ​​​ൻ മെ​​​ൽ​​​വി​​​ലി​​​ന്‍റെ ‘മോ​​​ബി​​​ഡി​​​ക്’ ആ​​​ണ്. എ​​​ന്തൊ​​​രു പൗ​​​രു​​​ഷ​​​മാ​​​ണാ ക​​​ട​​​ലി​​​ന്. അ​​​തി​​​ൽ ഒ​​​ഴു​​​കി​​​ന​​​ട​​​ക്കും ദ്വീ​​​പു​​​പോ​​​ലെ മോ​​​ബി​​​ഡി​​​ക് എ​​​ന്ന വെ​​​ള്ള​​​ത്തി​​​മിം​​​ഗ​​​ലം. അ​​​തി​​​നെ കൊ​​​ല്ലാ​​​ൻ സ്വ​​​ജീ​​​വി​​​തം സ​​​മ​​​ർ​​​പ്പി​​​ച്ച ക്യാ​​​പ്റ്റ​​​ൻ അ​​​ഹാ​​​ബ്. ഇ​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലാ​​​ണ് വ​​​ര​​​ണ്ട ക​​​ട​​​ൽ. ആ ​​​ക​​​ട​​​ലി​​​ന് ക​​​റു​​​പ്പു​​​നി​​​റ​​​മാ​​​യി​​​രു​​​ന്നു. അ​​​ക​​​ത്തു​​​ള്ള​​​തൊ​​​ന്നും കാ​​​ണാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത്ര ഇ​​​രു​​​ട്ട്. ആ ​​​ഇ​​​രു​​​ട്ടി​​​ന്‍റെ പെ​​​രു​​​ക്ക​​​ങ്ങ​​​ളെ​​​യാ​​​ണ് തി​​​മിം​​​ഗ​​​ലാ​​​സ്ഥി​​​കൊ​​​ണ്ടു​​​ള്ള ഒ​​​റ്റ​​​ക്കാ​​​ലു​​​മാ​​​യി നേ​​​രി​​​ടാ​​​ൻ അ​​​ഹാ​​ബ് ഇ​​​റ​​​ങ്ങി​​​പ്പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്.

അ​​​യാ​​​ൾ പ്ര​​​തി​​​കാ​​​ര​​​ദാ​​​ഹി​​​യാ​​​ണ്. ക​​​ട​​​ലി​​​ലെ കൊ​​​ടു​​​ങ്കാ​​​റ്റി​​​നെ അ​​​യാ​​​ൾ ഭ​​​യ​​​ക്കു​​​ന്നി​​​ല്ല. ഭു​​​ജം​​​ഗ​​​ങ്ങ​​​ൾ​​​പോ​​​ൽ ആ​​​ഞ്ഞു​​​കൊ​​​ത്താ​​​നാ​​​യു​​​ന്ന തി​​​ര​​​മാ​​​ല​​​ക​​​ളെ അ​​​യാ​​​ൾ ഭ​​​യ​​​ക്കു​​​ന്നി​​​ല്ല. അ​​​യാ​​​ൾ ക​​​ട​​​ലി​​​നെ​​​യാ​​​ണ് ആ​​​ദ്യം മെ​​​രു​​​ക്കു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് ക​​​ട​​​ലും അ​​ഹാ​​​ബും ചേ​​​ർ​​​ന്ന് ന​​​ട​​​ത്തു​​​ന്ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ മോ​​​ബി​​​ഡി​​​ക് കീ​​​ഴ​​​ട​​​ങ്ങു​​​ന്നു. ആ ​​​കീ​​​ഴ​​​ട​​​ങ്ങ​​​ൽ കൊ​​​ടു​​​ങ്കാ​​​റ്റി​​​നെ ത​​​ള​​​യ്ക്കും​​​പോ​​​ലാ​​​യി​​​രു​​​ന്നു. ‘മോ​​​ബി​​​ഡി​​​ക്’ വാ​​​യി​​​ക്കു​​​മ്പോ​​​ഴെ​​​ല്ലാം കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ൾ ഒ​​​ന്നൊ​​​ന്നാ​​​യി ത​​​ള​​​ർ​​​ന്നു​​​വീ​​​ഴു​​​ന്ന​​​ത് കാ​​​ണാം. ആ ​​​വീ​​​ഴ്ച​​​ക​​​ൾ ഇ​​​പ്പോ​​​ഴോ​​​ർ​​​ക്കു​​​മ്പോ​​​ൾ വ​​​ല്ലാ​​​ത്ത ഭ​​​യ​​​സം​​​ഭ്ര​​​മ​​​ങ്ങ​​​ളാ​​​ണ്.

ഇ​​​പ്പോ​​​ഴും ക​​​ട​​​ൽ ക​​​ണ്ടാ​​​ൽ തു​​​ളു​​​മ്പു​​​ന്നൊ​​​രു മ​​​ന​​​സു​​​ണ്ടെ​​​നി​​​ക്ക്. അ​​​തി​​​പ്പോ​​​ഴും കൈ​​​മോ​​​ശം വ​​​ന്നി​​​ട്ടി​​​ല്ല. സ​​​ങ്ക​​​ട​​​ത്താ​​​ൽ മ​​​ന​​​സ് വ​​​ല്ലാ​​​തെ തൂ​​​വി​​​പ്പോ​​​കു​​​മ്പോ​​​ഴെ​​​ല്ലാം ഞാ​​​ൻ പാ​​​ഞ്ഞെ​​​ത്തു​​​ന്ന​​​ത് ക​​​ട​​​ൽ​​​തീ​​​ര​​​ത്തേ​​​ക്കാ​​​ണ്. വീ​​​ട്ടി​​​ൽ​​​നി​​​ന്ന് ഓ​​​ടി​​​യെ​​​ത്താ​​​വു​​​ന്ന ദൂ​​​രം. ക​​​ട​​​ലി​​​ലേ​​​ക്കി​​​റ​​​ങ്ങി​​​നി​​​ന്ന് തി​​​ര​​​നൊ​​​ന്തു ക​​​ര​​​ഞ്ഞാ​​​ൽ, ഒ​​​രു കു​​​മ്പി​​​ൾ ക​​​ണ്ണീ​​​രെ​​​ടു​​​ത്തൊ​​​ന്ന് മി​​​ഴി തു​​​ട​​​ച്ചാ​​​ൽ ത​​​പ്ത​​​ദീ​​​ർ​​​ഘ​​​മാം ഉ​​​ഷ്ണ​​​ക്കാ​​​റ്റി​​​ന​​​പ്പു​​​റം ചെ​​​മ്പ​​​ട്ടു​​​ടു​​​ത്തൊ​​​രു സൂ​​​ര്യ​​​ൻ ഉ​​​ദി​​​ക്കു​​​ന്ന​​​ത് കാ​​​ണാം. ആ ​​​സൂ​​​ര്യ​​​ൻ എ​​​ന്‍റേ​​​തു​​​ മാ​​​ത്ര​​​മാ​​​ണ്. എ​​​ല്ലാം ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​മ്പോ​​​ഴും എ​​​ന്‍റേ​​​തു​​​ മാ​​​ത്ര​​​മാ​​​യി ഉ​​​ദി​​​ക്കു​​​ന്ന സൂ​​​ര്യ​​​ൻ. ഇ​​​തെ​​​ഴു​​​തി​​​നി​​​ർ​​​ത്തു​​​മ്പോ​​​ൾ ഓ​​​രോ​​​ർ​​​മ വ​​​ന്ന് തി​​​ര ച​​​വി​​​ട്ടി നി​​​ൽ​​​ക്കു​​​ന്നു. ഏ​​​തോ ഒ​​​രു പ്രാ​​​ക്ത​​​ന സ​​​ന്ധ്യ​​​യി​​​ൽ, പ​​​ക്ഷി​​​ക​​​ളെ​​​ല്ലാം കൂ​​​ട​​​ണ​​​ഞ്ഞ് തി​​​രി​​​യ​​​ണ​​​ഞ്ഞ നേ​​​ര​​​ത്ത് ക​​​ട​​​ലി​​​ന്‍റെ പാ​​​ട്ടു​​​ കേ​​​ൾ​​​ക്കാ​​​ൻ പോ​​​യ​​​ത്.

ക​​​ട​​​ൽ പാ​​​ടു​​​ക​​​യാ​​​ണ്. സ​​​ന്തൂ​​​റി​​​ൽ​​​നി​​​ന്നോ ഷെ​​​ഹ്‌​​​നാ​​​യി​​​ൽ​​​നി​​​ന്നോ സി​​​താ​​​റി​​​ൽ​​​നി​​​ന്നോ സാ​​​രം​​​ഗി​​​യി​​​ൽ​​​നി​​​ന്നോ പെ​​​യ്തി​​​റ​​​ങ്ങു​​​ന്ന വി​​​ധു​​​ര​​​രാ​​​ഗ​​​ത്തി​​​ൻ ചി​​​ത​​​റി​​​യ ശ്രു​​​തി​​​യി​​​ൽ ക​​​ട​​​ൽ പാ​​​ടു​​​ക​​​യാ​​​ണ്. കൂ​​​ടെ​​​പ്പാ​​​ടു​​​മ്പോ​​​ൾ ക​​​ട​​​ൽ വ​​​ന്നെ​​​ന്നെ തൊ​​​ടും. നെ​​​റു​​​ക​​​യി​​​ലൊ​​​ന്നു​​​മ്മ​​​വ​​​ച്ചു വീ​​​ണ്ടും പാ​​​ടി​​​ത്തു​​​ട​​​ങ്ങും. “സു​​​ൽ​​​മ​​​ത് ക​​​ദെ മേം ​​​മേ​​​രെ ശ​​​ബ്-​​​ഇ-​​​ഗം കാ ​​​ജോ​​​ഷ് ഹെ...” ദുഃ​​​ഖം ത​​​ളം കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഈ ​​​ക​​​റു​​​ത്ത രാ​​​ത്രി നി​​​ന്നി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ട്ടെ എ​​​ന്ന്.

Latest News

Corehub Up