Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kadavanalkadav

Kottayam

ക​ട​വ​നാ​ൽ​ക്ക​ട​വ് പാ​ല​ത്തി​ന​ടി​യി​ലെ മാ​ലി​ന്യം നീ​ക്ക​ണം

വി​ഴി​ക്ക​ത്തോ​ട്: മ​ണി​മ​ല​യാ​റ്റി​ലെ ചേ​ന​പ്പാ​ടി ക​ട​വ​നാ​ൽ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ക​ന​ത്ത​ മ​ഴ​യി​ൽ മു​ള​ങ്കൂ​ട്ടം ത​ങ്ങി​യ നി​ല​യി​ൽ. ഇ​തോ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന പാ​ഴ്‌വസ്തു​ക്ക​ള​ത്ര​യും ക​ട​വി​ൽ ത​ങ്ങിനി​ൽ​ക്കു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

ക​ട​വി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മു​ള​ങ്കൂ​ട്ട​ങ്ങ​ളാ​ണ് ചു​വ​ട്ടി​ലെ മ​ണ്ണു​ൾ​പ്പെ​ടെ ഒ​ഴു​കി​യെ​ത്തി പാ​ല​ത്തി​ൽ ത​ങ്ങി​യ​ത്. മ​ണി​മ​ല​യാ​റ്റി​ൽ മ​ഴ​ക്കാ​ല​ത്ത് മി​ക്ക​പ്പോ​ഴും മ​ര​ങ്ങ​ളും ചി​ല്ല​ക​ളും ഒ​ഴു​കി​യെ​ത്താ​റു​ണ്ട്. പാ​ല​ത്തി​ന​ടി​യി​ൽ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തി​നാ​ൽ ഇ​വ​യെ​ല്ലാം അ​ടി​ഞ്ഞു​കൂ​ടി പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടാ​കും. മു​മ്പ് പ്ര​ള​യ​ത്തി​ൽ മ​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി ഇ​ടി​ച്ച് പാ​ലം തെ​ന്നിമാ​റി​യി​രു​ന്നു. സ്പാ​നു​ക​ൾ തെ​ന്നി​മാ​റി​യ​തി​നാ​ൽ മാ​സ​ങ്ങ​ളോ​ളം ഇ​തു​വ​ഴി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് 70 ല​ക്ഷം രൂ​പ​യോ​ളം മു​ട​ക്കി​യാ​ണ് പാ​ല​ത്തി​ന്‍റെ സ്പാ​നു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്.

മാ​ലി​ന്യം നീ​ക്കി​യി​ല്ലെ​ങ്കി​ൽ ത​ടി​ക​ൾ ഒ​ഴു​കി​യെ​ത്തി പാ​ല​ത്തി​ൽ ഇ​ടി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. മാ​ത്ര​മ​ല്ല, തൂ​ണു​ക​ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന മു​ള​ങ്കൂ​ട്ടം സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ തീ​ര​ങ്ങ​ളി​ലേ​ക്ക് ജ​ല​നി​ര​പ്പു​യ​ർ​ന്ന് തി​ട്ട​യി​ടി​യാ​നും കാ​ര​ണ​മാ​കും.

പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ കു​റ്റി​ക്കാ​ട്ടു​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടാ​മെ​ന്ന് അ​ധി​കൃ​ത​ർ വാ​ക്കു​ ന​ൽ​കി​യെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഈ ​ഉ​റ​പ്പി​ൽ അ​ന്ന് അ​പ്രോ​ച്ച് റോ​ഡി​ന് വീ​തി കൂ​ട്ടാ​ൻ ഇ​വി​ടെ സ്ഥ​ലം വി​ട്ടു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. സ്ഥ​ലം ന​ൽ​കി​യ വ്യ​ക്തി​ക​ളോ​ടു​ള്ള ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​നാ​ൽ ഓ​രോ മ​ഴ​ക്കാ​ല​ത്തും തി​ട്ട​യി​ടി​ഞ്ഞ് ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Latest News

Corehub Up