Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kafir Screenshot Case

കാ​ഫി​ർ സ്‌​ക്രീ​ൻ ഷോ​ട്ട് കേ​സ്; അ​ന്വേ​ഷ​ണം ര​ണ്ട് ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്കളി​ലേ​ക്ക്

കോ​​​​ഴി​​​​ക്കോ​​​​ട്:​ കാ​​​​ഫി​​​​ർ സ്‌​​​​ക്രീ​​​​ൻ ഷോ​​​​ട്ട് കേ​​​​സി​​​​ൽ ര​​​​ണ്ട് ഡി​​​​വൈ​​​​എ​​​​ഫ്‌​​​​ഐ നേ​​​​താ​​​​ക്ക​​​ളി​​​​ലേ​​​​ക്ക് അ​​​​ന്വേ​​​​ഷ​​​​ണം.

തി​​​​രു​​​​വ​​​​ള്ളൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​യും ഡി​​​​വൈ​​​​എ​​​​ഫ്ഐ ബ്ലോ​​​​ക്ക് ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​വു​​​​മാ​​​​യ ജി​​​​തി​​​​ൻ ഭാ​​​​സ്‌​​​​ക​​​​റി​​​​ന്‍റെ ​മൊ​​​​ഴി പോ​​​​ലീ​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. സ്‌​​​​ക്രീ​​​​ന്‍​ഷോ​​​​ട്ട് ആ​​​​ദ്യം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത ഡി​​​​വൈ​​​​എ​​​​ഫ്ഐ നേ​​​​താ​​​​വ് റി​​​​ബേ​​​​ഷ് രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന് സ്‌​​​​ക്രീ​​​​ൻ ഷോ​​​​ട്ട് ല​​​​ഭി​​​​ച്ച​​​​തു ജി​​​​തി​​​​നി​​​​ൽ​​​നി​​​​ന്നാ​​​ണെ​​​ന്നാ​​​ണു ​സൂ​​​​ച​​​​ന.

ജി​​​​തി​​​​ന്‍റെ ഫോ​​​​ൺ ഫോ​​​​റ​​​​ൻ​​​​സി​​​​ക് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക​​​​് അയയ്​​​​ക്കും. ഇ​​​​തോ​​​​ടെ കേ​​​​സി​​​​ല്‍ നി​​​​ര്‍​ണാ​​​​യ​​​​ക സൂ​​​​ച​​​​ന ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ക​​​​രു​​​​തു​​​​ന്ന​​​​ത്.​ സ്‌​​​​ക്രീ​​​​ൻ ഷോ​​​​ട്ട് ഷെ​​​​യ​​​​ർ ചെ​​​​യ്ത​​​​വ​​​​രു​​​​ടെ മൊ​​​​ഴി അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തും. റി​​​​ബേ​​​​ഷ് രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ മൊ​​​​ഴി​​​​യാ​​​​കും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക.

യൂ​​​​ത്ത് ലീ​​​​ഗ് നെ​​​​ടു​​​​മ്പ്ര​​​​മ​​​​ണ്ണ ശാ​​​​ഖാ സെ​​​​ക​​​​ട്ട​​​​റി​​​​യു​​​​ടെ മൊ​​​​ഴി​​​​യും അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം ഇ​​​​ന്നെ​​​​ടു​​​​ക്കും. ലീ​​​​ഗ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് കാ​​​​സിം ഈ ​​​​ശാ​​​​ഖാ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ വാ​​​​ട്സാ​​​പ് ഗ്രൂ​​​​പ്പി​​​​ല്‍ ഈ ​​​​പോ​​​​സ്റ്റ് ഇ​​​​ട്ടെ​​​​ന്നാ​​​​ണ് സി​​​​പി​​​​എം ആ​​​​ദ്യം പ​​​​രാ​​​​തി ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. ഇ​​​ക്കാ​​​ര്യ​​​വും ​അ​​​​ന്വേ​​​​ഷി​​​​ക്കും.​ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ ഡി​​​​വൈ​​​​എ​​​​സ്‍​പി ടി.​ ​​​മ​​​​നോ​​​​ഹ​​​​ര​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​കും മൊ​​​​ഴി​​​​യെ​​​​ടു​​​​പ്പ്.

Latest News

Corehub Up