രാമങ്കരി: കൈനടി എ.ജെ. ജോൺ മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന പ്രതിഭാ സംഗമവുംഅധ്യാപക-രക്ഷാകർതൃ സമ്മേളനവും ക്ലബ്ബുകളുടെ ഉദ്ഘാടനവും റെജി ചെറിയാൻ എംഎൽഎ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. തോമസ് കന്പിയിൽ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസിക്ക് എപ്ലസ്, യുഎസ്എസ്, എൻഎംഎംഎസ്, ദിശ, മോറൽ സ്കോളർഷിപ്പ് ശാസ്ത്രോത്സവം സ്റ്റേറ്റ് അവാർഡ്, രാജ്യ പുരസ്കാർ തുടങ്ങിയ നേട്ടങ്ങൾ കരസ്ഥമാക്കിയവർക്കുള്ള അവാർഡുകളും ക്യാഷ് പ്രൈസും വാർഡ് മെംബർ നീതു ജോസഫ് വിതരണം ചെയ്തു.