Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kakkadamkunn

Wayanad

റെ​യി​ൽ ഫെ​ൻ​സിം​ഗ് ത​ക​ർ​ന്നു; ക​ക്ക​ടം​കു​ന്നി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വാ​കേ​രി തേ​ൻ​കു​ഴി, ഗൂ​ഡ​ല്ലൂ​ർ, മൂ​ട​ക്കൊ​ല്ലി, ക​ക്ക​ടം​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

വ​ന​ത്തി​ൽ നി​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി ഇ​റ​ങ്ങു​ന്ന​തോ​ടെ ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ദു​രി​ത​ത്തി​ലാ​യി. മൂ​ട​ക്കൊ​ല്ലി മു​ത​ൽ ബ​ത്തേ​രി സ​ത്രം​കു​ന്ന് വ​രെ​യു​ള്ള വ​നാ​തി​ർ​ത്തി​യി​ൽ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച റെ​യി​ൽ ഫെ​ൻ​സിം​ഗ് സം​വി​ധാ​നം മാ​സ​ങ്ങ​ളാ​യി ത​ക​രാ​റി​ലാ​ണ്. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് പ​ല ഭാ​ഗ​ങ്ങ​ളി​ലും വേ​ലി ദു​ർ​ബ​ല​മാ​യ​തോ​ടെ കാ​ട്ടാ​ന​ക​ൾ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്ത് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ വ​ന​വ​കു​പ്പി​നെ സ​മീ​പി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.

ച​ക്ക​യും മാ​ങ്ങ​യും പാ​ക​മാ​കു​ന്ന സീ​സ​ണാ​യ​തി​നാ​ൽ ഭ​ക്ഷ​ണം തേ​ടി കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. വാ​ഴ, ക​മു​ക്, തെ​ങ്ങ്, കു​രു​മു​ള​ക് തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന ആ​ന​ക്കൂ​ട്ട​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തി​വ​യ്ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ നാ​ട്ടി​ൽ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ ഭ​യ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്.

രാ​ത്രി​യി​ൽ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തും പ​തി​വാ​യ​തോ​ടെ ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​ണ് നാ​ട്ടു​കാ​ർ​ക്ക്. വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ലെ റെ​യി​ൽ ഫെ​ൻ​സിം​ഗ് പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ക്കു​ക​യും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യും വേ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ​ക്കാ​ലം ശ​ക്ത​മാ​കു​ന്ന​തോ​ടെ കാ​ട്ടാ​ന​ശ​ല്യം ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി സ്ഥി​ര​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​രു​ക്കി​യി​ല്ലെ​ങ്കി​ൽ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up