Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KalabhavanShajon

ഒടുവിൽ ഷാജോൺ വിഗ്ഗ് ഊരി; ചിരിയടക്കാനാകാതെ അറബി പൊലിസ്

പ്രശസ്ത നടൻ കലാഭവൻ ഷാജോണിനു ഗൾഫ് പ്രോഗ്രാമിനിടെ പറ്റിയ അബദ്ധം തുറന്നുപറയുകയാണു നടൻ ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്. സഹതാരങ്ങളെല്ലാം 'പുലിവാൽ പിടിച്ചല്ലോ ദൈവമേ...' എന്ന് ആവലാതിപ്പെട്ട് കുവൈറ്റ് വിമാനത്താവളത്തിൽ നിൽക്കുന്പോൾ, ഒരിക്കലും പ്രതീക്ഷിക്കാത്ത പൊട്ടിച്ചിരിയായി ക്ലൈമാക്സ് മാറുകയായിരുന്നു.

പ്രജോദിന്‍റെ വാക്കുകൾ:
ന​മ്മു​ടെ നാ​ട്ടി​ൽ ഗ​ൾ​ഫു​കാ​രോ​ടും ക​ലാ​കാ​രന്മാ​രോ​ടും സാ​ധാ​ര​ണ ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മി​ല്ല. ’’ ​എ​പ്പോ വ​ന്നു... എ​പ്പ​ഴാ പോ​കു​ന്നേ...’’ ഇ​തു ഗ​ൾ​ഫ് മ​ല​യാ​ളി​യു​ടെ ത​ല​യി​ലെ​ഴു​ത്ത്.
’’ ഇ​പ്പോ ടി​വി​യി​ലൊ​ന്നും കാ​ണാ​നി​ല്ല​ല്ലോ... പ​രി​പാ​ടി​യൊ​ന്നും ഇ​ല്ല അ​ല്ലേ..? ’’ ഇ​തു ക​ലാ​കാ​രന്മ​രോ​ട് പൊ​തു​വേ​യു​ള്ള ചോ​ദ്യം.
അ​തു​പോ​ലെ, നെ​റ്റി​യി​ലേ​ക്കു വീ​ണു​കി​ട​ക്കു​ന്ന എ​ന്‍റെ മു​ടി ക​ണ്ടു പ​ല​രും ചോ​ദി​ക്കാ​റു​ണ്ട്, ’’ഓ ​ഇ​ത് വി​ഗ്ഗാ അ​ല്ലേ...’’. അ​ല്ല, എ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞാ​ലും ചി​ല​ർ ബ​ല​മാ​യി ഒന്നു പി​ടി​ച്ചു​നോ​ക്കും. അ​തൊ​ക്കെ ക​ലാ​കാ​രന്മാ​രോ​ടു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ സ്നേ​ഹ​പൂ​ർ​വ​മു​ള്ള സ്വാ​ത​ന്ത്ര്യ​മെ​ടു​ക്ക​ലാ​യി​ട്ടേ ഞാ​ൻ ക​രു​തി​യി​ട്ടു​ള്ളൂ.

ഒ​രി​ക്ക​ൽ, ഞ​ങ്ങ​ളു​ടെ അ​സോ​സി​യേ​ഷ​ൻ മീ​റ്റി​ങ് ന​ട​ക്കു​ന്നു. വി​ഗ്ഗ് വ​ച്ച ക​ലാ​കാ​രന്മാ​രെ​ല്ലാം മു​ൻ​നി​ര​യി​ൽ ഒ​രു​മി​ച്ചാ​ണി​രു​പ്പ്. ആ​രോ ചോ​ദി​ച്ച​പ്പോ​ൾ കോ​ട്ട​യം ന​സീ​ർ പ​റ​ഞ്ഞു ’’ ഞ​ങ്ങ​ൾ ’ടോ​പ്പ്’ ആ​ർ​ട്ടി​സ്റ്റു​ക​ളൊ​ക്കെ ഒ​രു​മി​ച്ചേ ഇ​രി​ക്കൂ...’’ ന​സീ​റി​ക്ക ’ടോ​പ്പ്’ എ​ന്ന് ഉ​ദ്ദേ​ശി​ച്ച​ത് വി​ഗ്ഗി​നെ​യാ​ണ്.

ക്രി​ക്ക​റ്റി​ൽ സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റു​ടെ പി​ൻ​ഗാ​മി വി​രാ​ട് കോ​ഹ്‌ലി ആ​ണെ​ങ്കി​ൽ വി​ഗ്ഗി​ന്‍റെ കാ​ര്യ​ത്തി​ൽ ന​സീ​റി​ക്ക​യു​ടെ പി​ൻ​ഗാ​മി ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ ആ​ണ്. സി​നി​മ​യി​ൽ ഷാ​ജോ​ണ്‍ വി​ഗ്ഗ് വ​ച്ചും ക​ഷ​ണ്ടി​യാ​യി​ട്ടും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ഷാ​ജോ​ണ്‍ വി​ഗ്ഗ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രും പ​റ​യി​ല്ല. യാ​ഥ​ർഥ മു​ടി​യാ​ണെ​ന്നേ തോ​ന്നൂ. വി​ഗ്ഗ് ന​ന്നാ​യി വൃ​ത്തി​യാ​ക്കി വ​യ്ക്കു​ക​യും ചെ​യ്യും.

ചി​ല​ർ വി​ഗ്ഗ് എ​ന്ന പേ​രി​ൽ ത​ല​യി​ൽ വ​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടാ​ൽ ച​കി​രി ക​ള​ർ ചെ​യ്ത് കെ​ട്ടി​ത്തൂ​ക്കി​യ പോ​ലെ തോ​ന്നും. ചി​ല​ർ​ക്ക് ത​ല​യു​ടെ മു​ൻ​വ​ശ​ത്ത് മു​ടി ഉ​ണ്ടാ​കി​ല്ല. ചി​ല​ർ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് നീ​ള​ത്തി​ൽ മു​ടി വ​ള​ർ​ത്തി​യി​ട്ടു​ണ്ടാ​കും. പി​ന്നി​ലേ​ക്ക് നീ​ണ്ടു​കി​ട​ക്കു​ന്ന മു​ടി ചീ​കി മു​ന്നി​ലേ​ക്കി​ട്ട് ക​ഷ​ണ്ടി മ​റ​യ്ക്കു​ന്ന വി​ദ്യ ഒ​ന്നു കാ​ണേ​ണ്ട​തു​ത​ന്നെ​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പൊ​തു​വേ നീ​ള​മു​ള്ള മു​ടി അ​ഴ​കു​ത​ന്നെ​യാ​ണ്. എ​ന്നാ​ൽ, തി​രു​പ്പ​ൻ പ്ര​യോ​ഗ​മൊ​ക്ക പ​ഴ​ങ്ക​ഥ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

Latest News

Corehub Up