Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalamkaval

ക​ള​ങ്കാ​വ​ലും ഭ​ഭ​ബ​യും ഒ​ടി​ടി​യി​ൽ; ഈ ​ആ​ഴ്ച​ത്തെ റി​ലീ​സു​ക​ൾ

മ​മ്മൂ​ട്ടി​യു​ടെ ക​ള​ങ്കാ​വ​ൽ, ദി​ലീ​പി​ന്‍റെ ഭ​ഭ​ബ..​ഈ ആ​ഴ്ച ഒ​ടി​ടി​യി​ൽ റി​ലീ​സി​നെ​ത്തു​ന്ന​ത് നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ്. ക​ള​ങ്കാ​വ​ൽ സോ​ണി ലി​വി​ലും ഭ​ഭ​ബ സീ ​ഫൈ​വി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാം.

ക​ള​ങ്കാ​വ​ൽ: ജ​നു​വ​രി 16 - സോ​ണി ലി​വ്

മ​മ്മൂ​ട്ടി​യും വി​നാ​യ​ക​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ക​ള​ങ്കാ​വ​ൽ ജ​നു​വ​രി 16 മു​ത​ൽ സോ​ണി ലി​വ്വി​ലൂ​ടെ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും. ജി​ഷ്ണു ശ്രീ​കു​മാ​റും ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച ‘ക​ള​ങ്കാ​വ​ൽ’ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്രം. ക്രൈം ​ഡ്രാ​മ​യാ​യി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി വി​ല്ല​ൻ വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ന്ന​ത്.

ഭ​ഭ​ബ: ജ​നു​വ​രി 16: സീ ​ഫൈ​വ്

ധ​ന​ഞ്ജ​യ് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത് ദി​ലീ​പ് നാ​യ​ക​നാ​യ ‘ഭ​ഭ​ബ’ ഭ​യം, ഭ​ക്തി, ബ​ഹു​മാ​നം ജ​നു​വ​രി 16 മു​ത​ൽ ZEE5-ൽ ​സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ച്ച ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ശ​ക്ത​മാ​യ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. നൂ​റി​ൻ ഷെ​രീ​ഫും ഭ​ർ​ത്താ​വ് ഫാ​ഹിം സ​ഫ​റും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

120 ബ​ഹ​ദൂ​ർ: ജ​നു​വ​രി 16: ആ​മ​സോ​ൺ പ്രൈം

​പ​രം വീ​ർ ച​ക്ര അ​വാ​ർ​ഡ് ജേ​താ​വ് മേ​ജ​ർ ഷൈ​ത​ൻ സിം​ഗ് ഭാ​ട്ടി​യാ​യി ന​ട​ൻ ഫ​ർ​ഹാ​ൻ അ​ക്ത​ർ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം. 2025 ന​വം​ബ​ർ 21നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. തി​യ​റ്റ​ർ റി​ലീ​സി​ന് ഏ​ക​ദേ​ശം ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ചി​ത്രം ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ൽ എ​ത്തു​ന്ന​ത്.

ദ് ​റി​പ്: ജ​നു​വ​രി 16: നെ​റ്റ്ഫ്ലി​ക്സ്

മാ​ട് ഡാ​മ​നും ബെ​ൻ അ​ഫ്ലെ​ക്കും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ.

Movies

മ​ല​യാ​ള​ത്തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക​ള​ക്ഷ​ന്‍ നേ​ടു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​യി ക​ള​ങ്കാ​വ​ൽ

ക​ള​ങ്കാ​വ​ല്‍ മ​ല​യാ​ള​ത്തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക​ള​ക്ഷ​ന്‍ നേ​ടു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്രമായി മാറിയിരിക്കുന്നത്. മ​മ്മൂ​ട്ടി​ച്ചി​ത്രം ര​ണ്ടാം വാ​രാ​ന്ത്യ​ത്തി​ലും മി​ക​ച്ച ക​ള​ക്ഷ​നു​മാ​യി മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​ന്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ 2025-ല്‍ ​മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​യി ക​ള​ങ്കാ​വ​ല്‍. 11 ദി​വ​സം കൊ​ണ്ട് ഇ​ന്ത്യ​ന്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ ക​ള​ങ്കാ​വ​ല്‍ വ​ലി​യ ക​ള​ക്ഷ​നാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ര​ണ്ടാം തി​ങ്ക​ളാ​ഴ്ച, 11-ാം ദി​വ​സം ക്രൈം ​ത്രി​ല്ല​ര്‍ 75 ല​ക്ഷം രൂ​പ നേ​ടി. ആ​കെ ഇ​ന്ത്യ​ന്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍​നി​ന്ന് 32.92 കോ​ടി രൂ​പ​യു​ടെ നേ​ട്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. ഇ​പ്പോ​ഴും മി​ക​ച്ച പ്രേ​ക്ഷ​ക​പ്രീ​തി​യോ​ടെ ചി​ത്രം പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്. അ​തി​നി​ടെ വൈ​കാ​തെ ചി​ത്ര​ത്തി​ന്‍റെ ‌ഒ​ടി​ടി റി​ലീ​സ് പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കു​മെ​ന്ന് അ​ണി​യ​റ​ക്കാ​ര്‍ പ​റ​യു​ന്നു.

ആ​ഴ്ച തി​രി​ച്ചു​ള്ള ക​ള​ക്ഷ​ന്‍:

ആ​ദ്യ ആ​ഴ്ച- 26.3 കോ​ടി
എ​ട്ടാം ദി​വ​സം- 1.65 കോ​ടി
ഒ​മ്പ​താം ദി​വ​സം- 2.1 കോ​ടി
പ​ത്താം ദി​വ​സം- 2.15 കോ​ടി
11-ാം ദി​വ​സം- 75 ല​ക്ഷം
ആ​കെ- 32.95 കോ​ടി രൂ​പ.

2025-ല്‍ ​ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ ഏ​ഴാ​മ​ത്തെ മ​ല​യാ​ള ചി​ത്ര​മാ​ണി​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ മോ​ഹ​ന്‍​ലാ​ല്‍-​സ​ന്ത്യ​ന്‍ അ​ന്തി​ക്കാ​ട് കോ​മ്പോ​യി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ഹൃ​ദ​യ​പൂ​ര്‍​വം എ​ന്ന ചി​ത്ര​ത്തെ (40.14 കോ​ടി) മ​റി​ക​ട​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ജി​തി​ന്‍ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്ത ക്രൈം ​ത്രി​ല്ല​റി​ല്‍ വി​നാ​യ​ക​ന്‍, ജി​ബി​ന്‍ ഗോ​പി​നാ​ഥ്, ഗാ​യ​ത്രി അ​രു​ണ്‍, ര​ജി​ഷ വി​ജ​യ​ന്‍ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. മ​മ്മൂ​ട്ടി ക​മ്പ​നി​നി​യു​ടെ ബാ​ന​റി​ല്‍ 29 കോ​ടി ബ​ജ​റ്റി​ലാ​ണ് ചി​ത്രം നി​ര്‍​മി​ച്ച​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

2025ലെ ​മി​ക​ച്ച 10 മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍:

ലോ​ക- 157.01 കോ​ടി
തു​ട​രും- 122 കോ​ടി
എം​പു​രാ​ന്‍- 106.77 കോ​ടി
ആ​ല​പ്പു​ഴ ജിം​ഖാ​ന- 44.25 കോ​ടി
ഡീ​യെ​സ് ഇ​റേ- 41.35 കോ​ടി
ഹൃ​ദ​യ​പൂ​ര്‍​വം- 40.14 കോ​ടി
ക​ള​ങ്കാ​വ​ല്‍- 32.95 കോ​ടി (പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്നു)
ഓ​ഫീ​സ​ര്‍ ഓ​ണ്‍ ഡ്യൂ​ട്ടി- 31.64 കോ​ടി
രേ​ഖാ​ചി​ത്രം- 26.6 കോ​ടി
എ​ക്കോ- 23.93 കോ​ടി (പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്നു).

Movies

സി​നി​മ​യ്ക്കു ജി​ബി​ൻ കാ​വ​ൽ

ഡീ​യ​സ് ഈ​റെ’​യി​ല്‍ പ്ര​ണ​വി​നൊ​പ്പം പ്രാ​ധാ​ന്യ​മു​ള്ള മ​ധു​സൂ​ദ​ന​ന്‍ പോ​റ്റി എ​ന്ന ക​ഥാ​പാ​ത്രം. "ക​ള​ങ്കാ​വ​ലി’​ല്‍ മ​മ്മൂ​ട്ടി​ക്കും വി​നാ​യ​ക​നു​മൊ​പ്പം ആ​ന​ന്ദ് എ​ന്ന പോ​ലീ​സ് വേ​ഷം. 18നു ​റി​ലീ​സാ​കു​ന്ന ദി​ലീ​പ് ചി​ത്രം "ഭ​ഭ​ബ’​യി​ല്‍ നി​ര്‍​ണാ​യ​ക ക​ഥാ​പാ​ത്രം. മോ​ഹ​ന്‍​ലാ​ലി​ന്‍റെ മ​ക​ള്‍ വി​സ്മ​യ​യു​ടെ ആ​ദ്യ​ചി​ത്രം "തു​ട​ക്ക’​ത്തി​ലും മോ​ഹ​ന്‍​ലാ​ല്‍-​മ​മ്മൂ​ട്ടി-​മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സി​നി​മ "പേ​ട്രി​യ​റ്റി’​ലും വേ​ഷ​ങ്ങ​ള്‍. ക​രി​യ​റി​ല്‍ തു​ട​ര്‍​ച്ച​യാ​യി സൂ​പ്പ​ര്‍​താ​ര, മാ​സ് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​വു​ക​യാ​ണ് ജി​ബി​ന്‍ ഗോ​പി​നാ​ഥ്.

"ഒ​രു ന​ട​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജ​നം തി​യ​റ്റ​റി​ല്‍ കാ​ണു​ന്ന സി​നി​മ​ക​ളി​ല്‍ സ്ഥി​ര​മാ​യി വ​രാ​നാ​കു​ന്ന​തു വ​ലി​യ ഭാ​ഗ്യ​മാ​ണ്. മ​മ്മൂ​ട്ടി സാ​റി​നും ലാ​ല്‍ സാ​റി​നു​മൊ​പ്പം അ​വ​സ​രം കി​ട്ടു​മ്പോ​ള്‍ ഇ​ന്ന ക​ഥാ​പാ​ത്രം എ​ന്നൊ​ന്നും നോ​ക്കാ​തെ സ​ന്തോ​ഷ​ത്തോ​ടെ ചെ​യ്യും. കാ​ര​ണം, അ​തൊ​ക്കെ ന​മ്മ​ളെ വി​ളി​ച്ചു ത​രു​ന്ന വേ​ഷ​ങ്ങ​ളാ​ണ്, വ​ലി​യ ഭാ​ഗ്യ​വു​മാ​ണ്’ -ജി​ബി​ന്‍ ഗോ​പി​നാ​ഥ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

"ഡീ​യ​സ് ഈ​റെ’​യി​ലെ മ​ധു​സൂ​ദ​ന​ന്‍ പോ​റ്റി​യി​ലേ​ക്ക് എ​ത്തി​യ​ത്..?

ഒ​ന്നു ര​ണ്ടു വ​ലി​യ ന​ട​ന്മാ​രെ​യാ​ണ് അ​തി​ലേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി സാ​റി​ന്‍റെ മ​ക​ന്‍ ദി​ന്‍​നാ​ഥാ​ണ് ഒ​രു ഓ​പ്ഷ​ൻ എ​ന്ന നി​ല​യ്ക്ക് എ​ന്‍റെ പേ​ര് ഡ​യ​റ​ക്ട​ര്‍ രാ​ഹു​ല്‍ സ​ദാ​ശി​വ​നു നി​ര്‍​ദേ​ശി​ച്ച​ത്. നേ​രി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ഞാ​ന്‍​ത​ന്നെ മ​തി​യെ​ന്നു രാ​ഹു​ല്‍ ഉ​റ​പ്പി​ച്ചു. എ​ന്നെ താ​ടി​യി​ല്ലാ​തെ​യാ​ണു ഡ​യ​റ​ക്ട​ര്‍ ക​ണ്ട​ത്. മി​ക്ക പ​ട​ങ്ങ​ളി​ലും അ​താ​ണു ലു​ക്ക്. ഒ​രു മാ​റ്റം എ​ന്ന നി​ല​യ്ക്ക് ഈ ​ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി താ​ടി​വ​ള​ര്‍​ത്താ​ന്‍ രാ​ഹു​ല്‍ നി​ര്‍​ദേ​ശി​ച്ചു.

ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു വാ​യി​ച്ചു മ​ന​സി​ലാ​ക്കു​ന്ന​തി​ലു​പ​രി മ​റ്റു ത​യാ​റെ​ടു​പ്പു​ക​ളൊ​ന്നും വേ​ണ്ടെ​ന്നും പ്ര​ത്യേ​കം പ​റ​ഞ്ഞു. പ്ര​ണ​വി​നും എ​നി​ക്കും മാ​ത്ര​മാ​ണ് ഷൂ​ട്ടിം​ഗ് തു​ട​ങ്ങും​മു​മ്പ് ഫു​ള്‍ സ്ക്രി​പ്റ്റ് വാ​യി​ക്കാ​ന്‍ കി​ട്ടി​യ​ത്. മ​ധു​സൂ​ദ​ന​ന്‍ പോ​റ്റി​ക്കു ക​ഥാ​ഗ​തി​യി​ലെ പ്രാ​ധാ​ന്യം തി​ര​ക്ക​ഥ​യി​ല്‍​നി​ന്നു ബോ​ധ്യ​മാ​യി. അ​തി​നോ​ടു നീ​തി​പു​ല​ർ​ത്തു​ന്ന പ്ര​ക​ട​നം പ​ട​ത്തി​ൽ ചെ​യ്യാ​നാ​യെ​ന്നു ക​രു​തു​ന്നു.

പ്ര​ണ​വു​മൊ​ത്തു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍..?

Movies

അ​തി​വേ​ഗം ക​ള​ങ്കാ​വ​ൽ; നാ​ലു​ദി​വ​സം കൊ​ണ്ട് 50 കോ​ടി ക്ല​ബ്ബി​ൽ

മ​മ്മൂ​ട്ടി, വി​നാ​യ​ക​ന്‍ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​തി​ന്‍ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്ത ക​ള​ങ്കാ​വ​ല്‍ 50 കോ​ടി ക്ല​ബി​ല്‍. റി​ലീ​സ് ചെ​യ്തു നാ​ലു​ദി​നം കൊ​ണ്ടാ​ണ് ചി​ത്രം ആ​ഗോ​ള ഗ്രോ​സ് ആ​യി 50 കോ​ടി പി​ന്നി​ട്ട​ത്.

ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 50 കോ​ടി ക്ല​ബി​ല്‍ ഇ​ടം പി​ടി​ച്ച മ​മ്മൂ​ട്ടി ചി​ത്ര​മെ​ന്ന റി​ക്കാ​ര്‍​ഡും ക​ള​ങ്കാ​വ​ല്‍ സ്വ​ന്ത​മാ​ക്കി. ഭീ​ഷ്മ​പ​ര്‍​വം, ക​ണ്ണൂ​ര്‍ സ്‌​ക്വാ​ഡ്, ഭ്ര​മ​യു​ഗം, ട​ര്‍​ബോ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം 50 കോ​ടി ക്ല​ബി​ല്‍ ഇ​ടം പി​ടി​ച്ച മ​മ്മൂ​ട്ടി ചി​ത്രം കൂ​ടി​യാ​ണ് ക​ള​ങ്കാ​വ​ല്‍.

മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ച്ച ഈ ​ചി​ത്രം വേ​ഫ​റ​ർ ഫി​ലിം​സാ​ണ് കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച​ത്. ജി​ഷ്ണു ശ്രീ​കു​മാ​റും ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച ക​ള​ങ്കാ​വ​ൽ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​ണ്.

നേ​ര​ത്തെ ന​വം​ബ​ർ 27 ന് ​റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​ലേ​ക്ക് റി​ലീ​സ് നീ​ട്ടു​ക​യാ​യി​രു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കു​റു​പ്പി​ന്‍റെ ക​ഥ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ ജി​തി​ൻ കെ. ​ജോ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​ള​ങ്കാ​വ​ൽ.

എ​ട്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന മ​മ്മൂ​ട്ടി ചി​ത്ര​മെ​ന്ന നി​ല​യി​ൽ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ ക​ള​ങ്കാ​വ​ലി​നെ ഏ​റ്റെ​ടു​ത്ത​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഛായാ​ഗ്ര​ഹ​ണം- ഫൈ​സ​ൽ അ​ലി, സം​ഗീ​തം - മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റ​ർ പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- സു​നി​ൽ സിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​രോ​മ മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഷാ​ജി ന​ടു​വി​ൽ, ഫൈ​ന​ൽ മി​ക്സ്- എം. ​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ബോ​സ്, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- അ​ഭി​ജി​ത്ത് സി, ​വ​രി​ക​ൾ- വി​നാ​യ​ക് ശ​ശി​കു​മാ​ർ, ഹ​രി​ത ഹ​രി ബാ​ബു, ക​ള​റി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ർ, സം​ഘ​ട്ട​നം- ആ​ക്ഷ​ൻ സ​ന്തോ​ഷ്, സൗ​ണ്ട് ഡി​സൈ​ൻ- കി​ഷ​ൻ മോ​ഹ​ൻ, വി​എ​ഫ്എ​ക്സ് സൂ​പ്പ​ർ​വൈ​സ​ർ- എ​സ് സ​ന്തോ​ഷ് രാ​ജു, വി​എ​ഫ്എ​ക്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ- ഡി​ക്സ​ൻ പി ​ജോ.

വി​എ​ഫ്എ​ക്സ്- വി​ശ്വ എ​ഫ് എ​ക്സ്, സി​ങ്ക് സൗ​ണ്ട്- സ​പ്ത റെ​ക്കോ​ർ​ഡ്സ്, സ്റ്റി​ൽ​സ്- നി​ദാ​ദ്, ടൈ​റ്റി​ൽ ഡി​സൈ​ൻ- ആ​ഷി​ഫ് സ​ലീം, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്- ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, ആ​ഷി​ഫ് സ​ലീം, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വി​ഷ്ണു സു​ഗ​ത​ൻ, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ പാ​ർ​ട്ണ​ർ- ട്രൂ​ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്, പി​ആ​ർ​ഒ - വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Movies

മ​മ്മൂ​ക്ക​യു​ടെ ധൈ​ര്യം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു; ക​ള​ങ്കാ​വ​ലി​നെ പു​ക​ഴ്ത്തി വി. ​ശി​വ​ൻ​കു​ട്ടി

ക​ള​ങ്കാ​വ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മ​മ്മൂ​ട്ടി​യും വി​നാ​യ​ക​നും മ​ത്സ​രി​ച്ച് അ​ഭി​ന​യി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ള​ങ്കാ​വ​ലി​ൽ ക​ണ്ട​തെ​ന്നും ധീ​ര​മാ​യ പ​രീ​ക്ഷ​ണ​മാ​ണ് ഈ ​ചി​ത്ര​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

ക​ള​ങ്കാ​വ​ൽ: ധീ​ര​മാ​യ പ​രീ​ക്ഷ​ണം. മ​ല​യാ​ള സി​നി​മ​യു​ടെ നി​ല​വാ​രം കൂ​ടു​ത​ൽ മി​ക​വി​ലേ​യ്ക്ക് ഉ​യ​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ധൈ​ര്യ​മാ​യി ചേ​ർ​ത്തു​വെ​ക്കാ​വു​ന്ന ഒ​ന്നാ​ണ് ഈ ​ചി​ത്രം. ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക​യും വി​നാ​യ​ക​നും വെ​ള്ളി​ത്തി​ര​യി​ൽ മ​ത്സ​രി​ച്ച് അ​ഭി​ന​യി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ള​ങ്കാ​വ​ലി​ൽ ക​ണ്ട​ത്.

കാ​ലം ചെ​ല്ലു​ന്തോ​റും അ​ഭി​ന​യ​ത്തി​ന്‍റെ പു​തു​ത​ല​ങ്ങ​ൾ തേ​ടു​ന്ന മ​മ്മൂ​ക്ക​യു​ടെ ധൈ​ര്യ​വും അ​ർ​പ്പ​ണ​ബോ​ധ​വും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു. അ​തി​സൂ​ക്ഷ്മ​മാ​യ ഭാ​വ​ഭേ​ദ​ങ്ങ​ൾ കൊ​ണ്ട് അ​ദ്ദേ​ഹം ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

അ​തു​പോ​ലെ ത​ന്നെ എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ് വി​നാ​യ​ക​ന്‍റെ പ്ര​ക​ട​നം. പ​ച്ച​യാ​യ മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ, അ​തി​ന്‍റെ എ​ല്ലാ തീ​വ്ര​ത​യോ​ടും കൂ​ടി സ്ക്രീ​നി​ലെ​ത്തി​ക്കാ​ൻ വി​നാ​യ​ക​നു​ള്ള ക​ഴി​വ് അ​പാ​ര​മാ​ണ്. മ​മ്മൂ​ക്ക​യ്‌​ക്കൊ​പ്പം ഒ​ട്ടും പി​ന്നി​ല​ല്ലാ​തെ ക​ട്ട​യ്ക്ക് നി​ൽ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് വി​നാ​യ​ക​ൻ കാ​ഴ്ച​വെ​ച്ചി​രി​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ പ്ര​മേ​യ​വും മി​ക​ച്ച അ​വ​ത​ര​ണ​വും കൊ​ണ്ട് ക​ള​ങ്കാ​വ​ൽ പ്രേ​ക്ഷ​ക​മ​ന​സി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഈ ​ന​ല്ല സി​നി​മ​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സം​വി​ധാ​യ​ക​നും മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ന​ല്ല സി​നി​മ​ക​ൾ വി​ജ​യി​ക്ക​ട്ടെ.

Movies

ആ ഗാനം ആലപിച്ചത് മമ്മൂട്ടിയുടെ കൊച്ചുമകൻ; കളങ്കാവലിലെ ഗാനം ഹിറ്റാകുന്നു

മമ്മൂട്ടിയുടെ നാളെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിലെ ‘റെഡ്ബ്ലാക്ക്’ എന്ന ഗാനം ആലപിച്ചത് താരത്തിന്‍റെ കൊച്ചുമകൻ അദ്യാൻ സയീദ്. മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ സയീദ്.

കളങ്കാവലിന്‍റെ സംവിധായകൻ ജിതിൻ കെ.ജോസ് വരികൾ എഴുതി സംഗീതം നൽകിയ ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ കഥാപശ്ചാത്തലത്തിന്‍റെ ഭാഗമായ നിഗൂഢതയും രഹസ്യങ്ങളും എല്ലാം പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഇംഗ്ലിഷ് ഗാനമാണ് ‘റെഡ്ബ്ലാക്ക്’. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.

ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിനു വേണ്ടി പാടുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ‘ഡോണ്ട് ഗോ’ എന്ന ഇംഗ്ലിഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു. പിന്നണി ഗായകൻ എന്ന നിലയിൽ അദ്യാൻ സിനിമയിൽ അരങ്ങേറിയതും ആ ഗാനത്തിലൂടെ ആയിരുന്നു.

ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

Movies

മ​മ്മൂ​ട്ടി ചി​ത്രം ക​ളങ്കാവൽ ഡി​സം​ബ​ർ അ​ഞ്ചി​ന്

മ​മ്മൂ​ട്ടി, വി​നാ​യ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ക​ളങ്കാവൽ ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​ഗോ​ള റി​ലീ​സാ​യി തി‌​യ​റ്റ​റു​ക​ളി​ലെ​ത്തും.

മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം വേ​ഫ​റ​ർ ഫി​ലിം​സ് കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്നു. ജി​ഷ്ണു ശ്രീ​കു​മാ​റും ജി​തി​ൻ കെ ​ജോ​സും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച ക​ളങ്കാവൽ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​ണ്.

നേ​ര​ത്തെ ന​വം​ബ​ർ 27 ന് ​റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​ലേ​ക്ക് റി​ലീ​സ് നീ​ട്ടു​ക​യാ​യി​രു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കു​റു​പ്പി​ന്‍റെ ക​ഥ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ ജി​തി​ൻ കെ. ​ജോ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​ളങ്കാവൽ.

നേ​ര​ത്തെ പു​റ​ത്തു വ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ വ​മ്പ​ൻ പ്രേ​ക്ഷ​ക ശ്ര​ദ്ധ​യാ​ണ് നേ​ടി​യെ​ടു​ത്ത​ത്. മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ന്‍റെ മാ​ജി​ക് ഒ​രി​ക്ക​ൽ കൂ​ടി വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​മെ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യ്‌​ല​ർ ന​ൽ​കി​യ​ത്. ക്രൈം ​ഡ്രാ​മ​യാ​യി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ, മ​മ്മൂ​ട്ടി​ക്കൊ​പ്പം ഗം​ഭീ​ര പ്ര​ക​ട​നം കൊ​ണ്ട് വി​നാ​യ​ക​നും കൈ​യ​ടി നേ​ടു​മെ​ന്നും ട്രെ​യ്‌​ല​ർ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്.

ട്രെ​യ്‌​ല​റി​നു മു​ൻ​പ് പു​റ​ത്തു​വ​ന്ന, ചി​ത്ര​ത്തി​ലെ നി​ലാ കാ​യും... എ​ന്ന വ​രി​ക​ളോ​ടെ ആ​രം​ഭി​ക്കു​ന്ന ഗാ​ന​ത്തി​നും മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

എ​ട്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന മ​മ്മൂ​ട്ടി ചി​ത്ര​മെ​ന്ന നി​ല​യി​ൽ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ ക​ളങ്കാവൽ കാ​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ, പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ​യും പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ക​ര​ണം നേ​ടി​യി​രു​ന്നു.

സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്ര​ത്തി​ന് യു/​എ 16+ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ല​ഭി​ച്ച​ത്. മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ ഒ​രു വേ​ഷ​പ്പ​ക​ർ​ച്ച​യു​മാ​യി എ​ത്തു​ന്ന ചി​ത്ര​ത്ത​ക്കു​റി​ച്ച് വ​ലി​യ പ്ര​തീ​ക്ഷ​യും ആ​കാം​ക്ഷ​യു​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്കു​ള്ള​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഛായാ​ഗ്ര​ഹ​ണം- ഫൈ​സ​ൽ അ​ലി, സം​ഗീ​തം - മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റ​ർ പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- സു​നി​ൽ സിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​രോ​മ മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഷാ​ജി ന​ടു​വി​ൽ, ഫൈ​ന​ൽ മി​ക്സ്- എം. ​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ബോ​സ്, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- അ​ഭി​ജി​ത്ത് സി, ​വ​രി​ക​ൾ- വി​നാ​യ​ക് ശ​ശി​കു​മാ​ർ, ഹ​രി​ത ഹ​രി ബാ​ബു, ക​ള​റി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ർ, സം​ഘ​ട്ട​നം- ആ​ക്ഷ​ൻ സ​ന്തോ​ഷ്, സൗ​ണ്ട് ഡി​സൈ​ൻ- കി​ഷ​ൻ മോ​ഹ​ൻ, വി​എ​ഫ്എ​ക്സ് സൂ​പ്പ​ർ​വൈ​സ​ർ- എ​സ് സ​ന്തോ​ഷ് രാ​ജു, വി​എ​ഫ്എ​ക്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ- ഡി​ക്സ​ൻ പി ​ജോ.

വി​എ​ഫ്എ​ക്സ്- വി​ശ്വ എ​ഫ് എ​ക്സ്, സി​ങ്ക് സൗ​ണ്ട്- സ​പ്ത റെ​ക്കോ​ർ​ഡ്സ്, സ്റ്റി​ൽ​സ്- നി​ദാ​ദ്, ടൈ​റ്റി​ൽ ഡി​സൈ​ൻ- ആ​ഷി​ഫ് സ​ലീം, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്- ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, ആ​ഷി​ഫ് സ​ലീം, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വി​ഷ്ണു സു​ഗ​ത​ൻ, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ പാ​ർ​ട്ണ​ർ- ട്രൂ​ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്, പി​ആ​ർ​ഒ - വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Latest News

Corehub Up