x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ്മൂ​ക്ക​യു​ടെ ധൈ​ര്യം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു; ക​ള​ങ്കാ​വ​ലി​നെ പു​ക​ഴ്ത്തി വി. ​ശി​വ​ൻ​കു​ട്ടി


Published: December 6, 2025 03:12 PM IST | Updated: December 6, 2025 03:39 PM IST

ക​ള​ങ്കാ​വ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മ​മ്മൂ​ട്ടി​യും വി​നാ​യ​ക​നും മ​ത്സ​രി​ച്ച് അ​ഭി​ന​യി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ള​ങ്കാ​വ​ലി​ൽ ക​ണ്ട​തെ​ന്നും ധീ​ര​മാ​യ പ​രീ​ക്ഷ​ണ​മാ​ണ് ഈ ​ചി​ത്ര​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

ക​ള​ങ്കാ​വ​ൽ: ധീ​ര​മാ​യ പ​രീ​ക്ഷ​ണം. മ​ല​യാ​ള സി​നി​മ​യു​ടെ നി​ല​വാ​രം കൂ​ടു​ത​ൽ മി​ക​വി​ലേ​യ്ക്ക് ഉ​യ​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ധൈ​ര്യ​മാ​യി ചേ​ർ​ത്തു​വെ​ക്കാ​വു​ന്ന ഒ​ന്നാ​ണ് ഈ ​ചി​ത്രം. ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക​യും വി​നാ​യ​ക​നും വെ​ള്ളി​ത്തി​ര​യി​ൽ മ​ത്സ​രി​ച്ച് അ​ഭി​ന​യി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ള​ങ്കാ​വ​ലി​ൽ ക​ണ്ട​ത്.

കാ​ലം ചെ​ല്ലു​ന്തോ​റും അ​ഭി​ന​യ​ത്തി​ന്‍റെ പു​തു​ത​ല​ങ്ങ​ൾ തേ​ടു​ന്ന മ​മ്മൂ​ക്ക​യു​ടെ ധൈ​ര്യ​വും അ​ർ​പ്പ​ണ​ബോ​ധ​വും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു. അ​തി​സൂ​ക്ഷ്മ​മാ​യ ഭാ​വ​ഭേ​ദ​ങ്ങ​ൾ കൊ​ണ്ട് അ​ദ്ദേ​ഹം ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

അ​തു​പോ​ലെ ത​ന്നെ എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ് വി​നാ​യ​ക​ന്‍റെ പ്ര​ക​ട​നം. പ​ച്ച​യാ​യ മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ, അ​തി​ന്‍റെ എ​ല്ലാ തീ​വ്ര​ത​യോ​ടും കൂ​ടി സ്ക്രീ​നി​ലെ​ത്തി​ക്കാ​ൻ വി​നാ​യ​ക​നു​ള്ള ക​ഴി​വ് അ​പാ​ര​മാ​ണ്. മ​മ്മൂ​ക്ക​യ്‌​ക്കൊ​പ്പം ഒ​ട്ടും പി​ന്നി​ല​ല്ലാ​തെ ക​ട്ട​യ്ക്ക് നി​ൽ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് വി​നാ​യ​ക​ൻ കാ​ഴ്ച​വെ​ച്ചി​രി​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ പ്ര​മേ​യ​വും മി​ക​ച്ച അ​വ​ത​ര​ണ​വും കൊ​ണ്ട് ക​ള​ങ്കാ​വ​ൽ പ്രേ​ക്ഷ​ക​മ​ന​സി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഈ ​ന​ല്ല സി​നി​മ​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സം​വി​ധാ​യ​ക​നും മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ന​ല്ല സി​നി​മ​ക​ൾ വി​ജ​യി​ക്ക​ട്ടെ.

Tags : Mammootty kalamkaval vinayakan

Recent News

Corehub Up