കുണ്ടറ: മേലെ മുക്കൂട് കളരിയില്‍ ശ്രീ ഭദ്രകാളി ദേവീ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഞായറാഴ്ച രാത്രിയില്‍ മോഷണം നടന്നു. വിവിധ വലിപ്പത്തിലുള്ള മണികള്‍ മോഷണം പോയി.തിങ്കളാഴ്ച രാവിലെ കഴകം ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊലിസില്‍ പരാതി നല്കി. ഇതിനു മുമ്പും ഈ ക്ഷേത്രത്തില്‍ മോഷണം നടന്നിട്ടുണ്ടെങ്കി ലും പ്രതികളെ ഇതുവ രെ പിടികൂടാൻ സാധിച്ചില്ല.