ചന്ദനക്കാംപാറ: മലബാറില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളരി അക്കാദമി സ്ഥാപിക്കുമെന്നും ഇതിനുള്ള നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞുവെന്നും കായിക മന്ത്രി ഒ.ജെ. ജനീഷ്.
ചന്ദനക്കാംപാറയില്‍ നടന്ന 27-ാമത് കേരള സംസ്ഥാന ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വിശിഷ്ടാതിഥിയായിരുന്നു.
പാലക്കാട് ഓവറോൾ ചാന്പ്യന്മാരായി. മിക്സഡ് വിഭാഗത്തിൽ മലപ്പുറം ജേതാക്കളായി.