ഇരിട്ടി: സെന്റ് ജോസഫ്സ് എൽപി സ്കൂൾ രണ്ടാംകടവിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ശാസ്ത്ര ഗണിത കായിക ക്ലബുകളുടെയും ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. മാത്യു ആനിക്കുഴിക്കാട്ടിൽ നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷീൻ കൂനങ്കിൽ അധ്യക്ഷത വഹിച്ചു.
അയ്യൻകുന്ന് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മരിയ കുട്ടികൾക്കായി സജ്ജീകരിച്ച പുതിയ ലൈബ്രറി തുറന്നു നൽകി. സ്കൂൾ മുഖ്യാധ്യാപിക മിനിമോൾ സി. എബ്രഹാം, മദർ പിടിഎ പ്രസിഡന്റ് ജിനി കണ്ണംകുളം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.