Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalasha Kottu

Alappuzha

ഇ​ന്നാ​ണ്... ക​ലാ​ശ​ക്കൊ​ട്ട്

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം. നാ​ളെ ഒ​രു ദി​വ​സ​ത്തെ നി​ശ​ബ്ദ​പ്ര​ചാ​ര​ണ​ത്തി​നു ശേ​ഷം ഒ​ന്പ​തി​ന് ജി​ല്ലാ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു നീ​ങ്ങും. ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ കൊ​ഴു​പ്പി​ച്ച ജി​ല്ല​യി​ലെ തെ​ര​ഞ്ഞ​ടു​പ്പു ഗോ​ദ​യി​ൽ ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം. ഇ​ട​തു​മു​ന്ന​ണി​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യും യു​ഡി​എ​ഫി​നാ​യി രാ​ഹു​ൽ​ഗാ​ന്ധി​യും എ​ൻ​ഡി​എ​യ്ക്കുവേ​ണ്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മൊ​ക്കെ ജി​ല്ല​യി​ലെ​ത്തി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പാ​വേ​ശം ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തി.

റോ​ഡ്ഷോ​ക​ളും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മൊ​ക്കെ​യാ​യി സ​ജീ​വ​മാ​യി​രു​ന്നു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്സ​വവേ​ദി. ഇ​ന്നു വൈ​കി​ട്ട് ആ​റി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മു​ന്ന​ണി​ക​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശം അ​ര​ങ്ങേ​റു​ന്ന​ത്.

ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​ഡി. തോ​മ​സി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട് കൈ​ചൂ​ണ്ടിമു​ക്കി​ൽ ന​ട​ക്കും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ടൗ​ണി​ലേ​ത് അ​വ​ലൂ​ക്കു​ന്നു ജം​ഗ്ഷ​നി​ലും വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ത് മ​ണ്ണ​ഞ്ചേ​രി ജം​ഗ്ഷ​നി​ലും. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​ജെ. ജോ​ബി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​വും കൈ​ചൂ​ണ്ടി​യി​ലാ​ണ് ന​ട​ക്കു​ക.

അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യു​ടെ​ക​ലാ​ശ​ക്കൊ​ട്ട് പ​ടി​ഞ്ഞാ​റെ​ന​ട​യി​ൽ എ​സ്ബി​ഐ​ക്കു സ​മീ​പം ന​ട​ക്കും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ക​ച്ചേ​രി മു​ക്കി​ലും എ​ൻ​ഡി​എ യു​ടെ പ​ടി​ഞ്ഞാ​റേ​ന​ട മോ​ഡ​ൽ സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​വു​മാ​ണ് ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തു​ന്ന​ത്.

ചാ​രും​മൂ​ട്: മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.എ​സ്. അ​രു​ൺ​കു​മാ​ർ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് വ​ള്ളി​കു​ന്നം കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ നി​ന്ന് റോ​ഡ് ഷോ ​ആ​രം​ഭി​ക്കും. താ​മ​ര​ക്കു​ളം, പാ​ല​മേ​ൽ, നൂ​റ​നാ​ട്, ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി മാ​വേ​ലി​ക്ക​ര​യി​ലെ​ത്തും. ഇ​വി​ടെനി​ന്ന് തെ​ക്കേ​ക്ക​ര, ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ എ​ത്തും.

ചാ​രും​മൂ​ട്ടി​ൽ വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ അ​രു​ൺ​കു​മാ​ർ പ​ങ്കെ​ടു​ക്കും. ഇ​ന്ന​ലെ രാ​വി​ലെ ത​ഴ​ക്ക​ര ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലും അ​റു​നൂ​റ്റി​മം​ഗ​ല​ത്തെ സം​സ്ഥാ​ന വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലും തൊ​ഴി​ലാ​ളി​ക​ളെ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ര​ണ്ടി​ട​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ചാ​രും​മൂ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് മാ​വേ​ലി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ശ​നച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചെ​ങ്ങ​ന്നൂ​ർ: മീ​ന​ച്ചൂ​ടി​നെ​പ്പോ​ലും നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന രാ​ഷ്ട്രീ​യ​ച്ചൂ​ടി​ൽ വെ​ന്തു​രു​കി​യ ചെ​ങ്ങ​ന്നൂ​രി​ൽ ഇ​ന്ന് ക​ലാ​ശ​ക്കൊ​ട്ട്. മൂ​ന്നാ​ഴ്ച​യി​ലേ​റെ നീ​ണ്ടു​നി​ന്ന വാ​ശി​യേ​റി​യ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ തി​ര​ശീ​ല വീ​ഴും. മു​ന്ന​ണി​ക​ളു​ടെ ശ​ക്തി​പ്ര​ക​ട​നം വി​ളി​ച്ചോ​തു​ന്ന കൊ​ട്ടി​ക്ക​ലാ​ശം ഇ​ന്ന് ന​ഗ​ര​ത്തെ ആ​വേ​ശ​ക്ക​ട​ലാ​ക്കും.

പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടും കു​ടും​ബ​യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യും വോ​ട്ടു​റ​പ്പി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്ന് അ​വ​സാ​ന​വ​ട്ട ക​രു​ത്തു​പ്ര​ക​ട​ന​ത്തി​നാ​യി അ​ണി​ക​ളെ അ​ണി​നി​ര​ത്തും. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഉ​ച്ച​ക​ഴി​ഞ്ഞ് പ്ര​ക​ട​ന​ങ്ങ​ളാ​ൽ നി​റ​യും.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ബി കു​ര്യാ​ക്കോ​സി​നാ​യി ബ​ഥേ​ൽ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ക്കു​ക.

എ​ൽ​ഡി​എ​ഫ് സ​ജി ചെ​റി​യാന്‍റെ പ്ര​ചാ​ര​ണ സ​മാ​പ​നം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ജം​ഗ്ഷ​നി​ൽ ആ​വേ​ശ​മാ​കും.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​വി. ഗോ​പ​കു​മാ​റി​നാ​യി കെ​എ​സ്ആ​ർ​ടി​സി പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​രും.

Latest News

Corehub Up