Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kallarangatt

Kottayam

ദുരിതബാധിതര്‍ക്ക് കരുത്തായി കൂടെയുണ്ടാകും: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പെ​രി​ങ്ങ​ളം: പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ളി​ല്‍ വീ​ടും ഭൂ​മി​യും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ക​രു​ത്തു​പ​ക​രാ​ന്‍ പാ​ലാ രൂ​പ​ത പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പെ​രി​ങ്ങ​ളം ഇ​ട​വ​ക​യു​ടെ ക​രു​ത​ല്‍ പു​ന​ര​ധി​വാ​സ പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രാ​ൻ വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.15 പു​തി​യ വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​വും 18 വീ​ടു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​വും നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​മാ​ര്‍​ഗം വീ​ണ്ടെ​ടു​ക്ക​ലും ല​ക്ഷ്യം​വ​ച്ചു​ള്ള രൂ​പ​ത​യു​ടെ സ​മ​ഗ്ര പ​ദ്ധ​തി​ക്ക് പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി നേ​തൃ​ത്വം ന​ൽ​കും.

വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ജോ​സ​ഫ് മു​ത്ത​നാ​ട്ട്, പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍, അ​സി. ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, ഫാ.​ മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, പെ​രി​ങ്ങു​ളം പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് മ​ടു​ക്കാ​വി​ല്‍, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു അ​മ്മോ​ട്ടു​കു​ന്നേ​ല്‍, മം​ഗ​ള​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ല്‍, കെ​യ​ര്‍ ഹോം ​ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്കു​ന്ന് ചെ​രി​വു​പു​ര​യി​ടം, ഫാ.​ അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​കു​ടി​ലി​ല്‍ തു​ട​ങ്ങി​യ​വ​രും ബി​ഷ​പ്പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദു​രി​തബാ​ധി​ത​ര്‍​ക്ക് രൂ​പ​ത​യു​ടെ സ്‌​നേ​ഹോ​പ​ഹാ​ര​വും ബി​ഷ​പ് സ​മ്മാ​നി​ച്ചു.

Latest News

Corehub Up