Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KaloorStadiumRenovation

മെസിക്കായി കലൂര്‍ സ്റ്റേഡിയം നവീകരണം: വിട്ടൊഴിയാതെ വിവാദം

 പി​​​ന്തു​​​ണ​​​ച്ച​​​ത് സ​​​ര്‍ക്കാ​​​ര്‍ മാ​​​ത്രം

മെ​​​സി​​​യു​​​ടെ കേ​​​ര​​​ള സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തി​​​ല്‍ അ​​​വ്യ​​​ക്ത​​​ത നി​​​ല​​​നി​​​ന്നി​​​രു​​​ന്ന​​​തി​​​നി​​​ടെ മെ​​​സി​​​യെ എ​​​ത്തി​​​ക്കാ​​​ന്‍ മു​​​ന്‍കൈ​​​യെ​​​ടു​​​ത്ത സ്വ​​​കാ​​​ര്യ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി​​​യു​​​ടെ ക​​​ലൂ​​​ര്‍ ജെ​​​എ​​​ൽ​​​എ​​​ൻ സ്റ്റേ​​​ഡി​​​യം ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ല​​​ട​​​ക്കം പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ച​​​ത് അ​​​ന്ന​​​ത്തെ എ​​​ല്‍ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​രും കാ​​​യി​​​ക​​​വ​​​കു​​​പ്പും മാ​​​ത്ര​​​മാ​​​ണ്.

സ്റ്റേ​​​ഡി​​​യം ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ സ്‌​​​പോ​​​ണ്‍സ​​​ര്‍ ത​​​ന്നി​​​ഷ്‌​​​ട​​​പ്ര​​​കാ​​​രം ഒ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് സ്റ്റേ​​​ഡി​​​യം ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യ ജി​​​സി​​​ഡി​​​എ​​​യും സി​​​പി​​​എം ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​വും അ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. നി​​​ര്‍മാ​​​ണപ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കു ക​​​രാ​​​റു​​​ണ്ടെ​​​ന്നും സ്റ്റേ​​​ഡി​​​യം പ​​​രി​​​സ​​​ര​​​ത്തെ മ​​​രം മു​​​റി​​​ച്ച​​​ത് ചു​​​റ്റു​​​മ​​​തി​​​ല്‍ നി​​​ര്‍മി​​​ക്കാ​​​നാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ വി​​​വാ​​​ദ​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സ്റ്റേ​​​ഡി​​​യം കൈ​​​മാ​​​റി​​​യ​​​തി​​​ല്‍ സ്‌​​​പോ​​​ണ്‍സ​​​റു​​​മാ​​​യി ക​​​രാ​​​റി​​​ല്ലെ​​​ന്നും കേ​​​ര​​​ള സ്‌​​​പോ​​​ര്‍ട്‌​​​സ് ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണ് (​​​കെ​​​സ്എ​​​ഫ്) ജി​​​സി​​​ഡി​​​എ സ്റ്റേ​​​ഡി​​​യം ന​​​ല്‍കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി ജി​​​സി​​​ഡി​​​എ വി​​​ഷ​​​യ​​​ത്തി​​​ല്‍ കൈ​​​ക​​​ഴു​​​കി​​​യി​​​രു​​​ന്നു. അ​​​ര്‍ജ​​​ന്‍റീ​​​ന വ​​​ന്നാ​​​ല്‍ സ്‌​​​പോ​​​ണ്‍സ​​​ര്‍ക്കു സ്റ്റേ​​​ഡി​​​യം വി​​​ട്ടു​​​ന​​​ല്‍കു​​​മെ​​​ന്നാ​​​ണ് ജി​​​സി​​​ഡി​​​എ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ള്‍ പൂ​​​ര്‍ത്തീ​​​ക​​​രി​​​ക്കാ​​​തെ​​​യാ​​​ണ് ജി​​​സി​​​ഡി​​​എ ഒ​​​ടു​​​വി​​​ല്‍ സ്റ്റേ​​​ഡി​​​യം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

കെ​​​എ​​​ഫ്എ അ​​​റി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല

മെ​​​സി​​​യും അ​​​ര്‍ജ​​​ന്‍റീ​​​ന​​​യും വ​​​രു​​​ന്നു​​​വെ​​​ന്ന പേ​​​രി​​​ല്‍ ന​​​ട​​​ന്ന ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ അ​​​റി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ര​​​ള ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍(​​​കെ​​​എ​​​ഫ്എ) ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി സി. ​​​കു​​​ര്യ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ മാ​​​ത്ര​​​മാ​​​ണ് അ​​​റി​​​ഞ്ഞ​​​ത്. കെ​​​എ​​​ഫ്എ​​​യ്ക്ക് യാ​​​തൊ​​​രു ഔ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പും ഇ​​​തി​​​ല്‍ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. യ​​​ഥാ​​​ര്‍ഥ​​​ത്തി​​​ല്‍ കെ​​​എ​​​ഫ്എ, ഓ​​​ള്‍ ഇ​​​ന്ത്യ ഫു​​​ട്‌​​​ബോ​​​ള്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍, ഫി​​​ഫ ഈ ​​​രീ​​​തി​​​യി​​​ലാ​​​ണ് പോ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. അ​​​ത് ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന​​​താ​​​യി​​​രു​​​ന്നു വി​​​ഷ​​​യ​​​ത്തി​​​ല്‍ ഉ​​​യ​​​ര്‍ന്ന പ്ര​​​ധാ​​​ന ആ​​​രോ​​​പ​​​ണം.

ഇ​​​ന്‍ഷ്വ​​​റ​​​ന്‍സി​​​ല്ല, ബാ​​​ങ്ക് ഗാ​​​ര​​​ന്‍റി ഇ​​​ല്ല; തി​​​രി​​​ച്ചേ​​​ല്‍പ്പി​​​ച്ച​​​ത് പാ​​​തി​​​വ​​​ഴി​​​യി​​​ല്‍

ബാ​​​ങ്ക് ഗാ​​​ര​​​ന്‍റി​​​യോ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സോ ഇ​​​ല്ലാ​​​തെ സ്റ്റേ​​​ഡി​​​യം വി​​​ട്ടു​​​ന​​​ല്‍കി​​​യ​​​ത് ഗു​​​രു​​​ത​​​ര പി​​​ഴ​​​വാ​​​ണെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്ത​​​ല്‍. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ കൈ​​​മാ​​​റി​​​യ സ്റ്റേ​​​ഡി​​​യം സ്വ​​​കാ​​​ര്യ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യ ജി​​​സി​​​ഡി​​​എ​​​യ്ക്ക് തി​​​രി​​​ച്ചു​​​ന​​​ല്‍കി​​​യ​​​ത് ന​​​വീ​​​ക​​​ര​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​തെ​​​യാ​​​ണ്.

സ്റ്റേ​​​ഡി​​​യം കോ​​​മ്പൗ​​​ണ്ട് പ്ര​​​വൃ​​​ത്തി​​​ക​​​ളും പ്ലാ​​​സ്റ്റ​​​റിം​​​ഗ് പ്ര​​​വൃ​​​ത്തി​​​ക​​​ളും ടോ​​​യ്‌​​​ല​​​റ്റ് ബ്ലോ​​​ക്കു​​​ക​​​ളി​​​ലെ സാ​​​നി​​​റ്റ​​​റി ഫി​​​റ്റിം​​​ഗ്‌​​​സ് സ്ഥാ​​​പി​​​ക്ക​​​ല്‍, മ​​​ര​​​ങ്ങ​​​ള്‍ക്കും ചു​​​റ്റു​​​മു​​​ള്ള ഗാ​​​ര്‍ഡു​​​ക​​​ളി​​​ല്‍ ഗ്രാ​​​നൈ​​​റ്റ്സ്ലാ​​​ബ് പ​​​തി​​​പ്പി​​​ക്ക​​​ല്‍, പ്ലാ​​​സ്റ്റി​​​ക് പെ​​​യി​​​ന്‍റിം​​​ഗ്, ടൈ​​​ല്‍ സ്ഥാ​​​പി​​​ക്ക​​​ല്‍ തു​​​ട​​​ങ്ങി​​​യ ജോ​​​ലി​​​ക​​​ള്‍ അ​​​വ​​​ശേ​​​ഷി​​​പ്പി​​​ച്ചാ​​​ണ് ക​​​മ്പ​​​നി സ്റ്റേ​​​ഡി​​​യം തി​​​രി​​​കെ ന​​​ല്‍കി​​​യ​​​ത്.

70 കോ​​​ടി​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണം

125 കോ​​​ടി മു​​​ട​​​ക്കി​​​യാ​​​ല്‍ രാ​​​ജ്യാ​​​ന്ത​​​ര​​​ നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ സ്റ്റേ​​​ഡി​​​യം നി​​​ര്‍മി​​​ക്കാ​​​മെ​​​ന്ന് വി​​​ദ​​​ഗ്ധ​​​ര്‍ പ​​​റ​​​യു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു ക​​​ലൂ​​​ര്‍ സ്റ്റേ​​​ഡി​​​യം 70 കോ​​​ടി മു​​​ട​​​ക്കി​​​യാ​​​ണ് ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന സ്‌​​​പോ​​​ണ്‍സ​​​റു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം.

ട​​​ര്‍ഫ് ന​​​വീ​​​ക​​​ര​​​ണം, നി​​​ല​​​വി​​​ലെ സീ​​​റ്റു​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​നി​​​ര്‍മാ​​​ണം, പാ​​​ര്‍ക്കിം​​​ഗ് പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം, ചു​​​റ്റു​​​മ​​​തി​​​ലു​​​ക​​​ളു​​​ടെ നി​​​ര്‍മാ​​​ണം, സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ അ​​​ക​​​ത്തു​​​ള്ള ടോ​​​യ്‌​​​ല​​​റ്റു​​​ക​​​ള്‍, വി​​​ഐ​​​പി എ​​​ന്‍ട്രി, പ്ലെ​​​യേ​​​ഴ്‌​​​സ് റൂം ​​​ഇ​​​വ​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണം, ഫ​​​ല്‍ഡ്‌​​​ലൈ​​​റ്റി​​​ല്‍ എ​​​ല്‍ഇ​​​ഡി ലൈ​​​റ്റ് സ്ഥാ​​​പി​​​ക്ക​​​ല്‍, ലി​​​ഫ്റ്റു​​​ക​​​ളു​​​ടെ മെ​​​യി​​​ന്‍റ​​​ന​​​ന്‍സ് എ​​​ന്നി​​​വ​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന പ്ര​​​വൃ​​​ത്തി​​​ക​​​ള്‍. എ​​​ന്നാ​​​ല്‍ സ്‌​​​പോ​​​ണ്‍സ​​​ര്‍ പ​​​റ​​​ഞ്ഞ​​​പ്ര​​​കാ​​​ര​​​മു​​​ള്ള 70 കോ​​​ടി​​​യു​​​ടെ നി​​​ര്‍മാ​​​ണം ഇ​​​വി​​​ടെ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​താ​​​ണ് നി​​​ല​​​വി​​​ല്‍ ഉ​​​യ​​​രു​​​ന്ന പ്ര​​​ധാ​​​ന ചോ​​​ദ്യം.

Latest News

Corehub Up