Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalparamba Phorona

Kannur

ക​ൽ​പ​റ​മ്പ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി

വെ​ള്ളാ​ങ്ക​ല്ലൂ​ർ: ക​ൽ​പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​നു ക​പ്പേ​ള​യി​ൽ ഫാ. ​ജോ​യ് കൊ​ടി​യ​ൻ ​കൊടിയേറ്റം നടത്തി. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും വൈകീ​ട്ട് 5.30 ന് ​ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നെ​വേ​ന ഉണ്ടായിരിക്കും.
14 ന് തി​രു​നാ​ൾദി​നം രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി. 9.30 ന് ​ക​പ്പേ​ള​യി​ൽ ല​ദീ​ഞ്ഞ്, നൊ​വേ​ന, ഊ​ട്ടുവെ​ഞ്ച​രി​പ്പ്,

തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​സിബി​ൻ വാ​ഴ​പ്പി​ള്ളി മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.ഡോ. ​ആ​ന്‍റോ ചു​ങ്ക​ത്ത് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ ഊ​ട്ട്. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, കൈ​ക്കാ​ര​ൻമാ​രാ​യ ജാ​ക്സ​ൻ പാ​ലാ​ട്ടി, ജോ​സ് കൈ​താ​ര​ത്ത്, ഡേ​വീ​സ് വ​ട​ക്കേ​ത്തല, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സൈ​മ​ൺ കോ​ല​ങ്ക​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു.

Latest News

Corehub Up