ഉദ്ഘാടനം നാളെ
തൃശൂർ: ആലപ്പുഴയിലെ കല്യാണ്‍ സിൽക്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം നാളെ. ജില്ലാ കോടതിക്കു സമീപം അന്‍പതിനായിരം ചതുരശ്രയടിയിൽ ആരംഭിച്ച ഷോപ്പിംഗ് സമുച്ചയത്തിന്റെ ഉദ്ഘാടനം രാവിലെ 10.30നു കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. ആലപ്പുഴ എംഎൽഎ എ.ഡി. തോമസ്, മുനിസിപ്പൽ ചെയർപേഴ്സണ്‍ മോളി ജേക്കബ്, ജില്ല കോർട്ട് വാർഡ് കൗണ്‍സിലർ ഷേർളി ആന്റണി എന്നിവർ പങ്കെടുക്കും. കല്യാണ്‍ സിൽക്സിന്റെ 38-ാം ഷോറൂമാണിത്.
നാലു നിലകളിൽ വിശാലമായ കാർ പാർക്കിംഗോടെയാണു ഷോറൂം സജ്ജമാക്കിയത്. കാഞ്ചീപുരം, ബനാറസ്, പോച്ചംപള്ളി, ആർണി എന്നിവിടങ്ങളിലെ സ്വന്തം തറികളിൽനിന്നുള്ള പട്ടിന്റെ കളക്ഷനുകൾ, നവീന ഫാഷൻശ്രേണികൾ, കിഡ്സ് പാർട്ടിവെയറുകൾ, ഫുട്വെയർ, സണ്‍ഗ്ലാസുകൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, ബ്രൈഡൽ സാരികൾ, കോട്ടണ്‍ സാരികൾ, ജെന്റ്സ് റെഡിമെയ്ഡ്, എത്നിക് വെയർ, ഷർട്ടിംഗ്, സ്യൂട്ടിംഗ് എന്നിവയാണു വിവിധ നിലകളിൽ ഒരുക്കിയിട്ടുള്ളത്. ഓണക്കോടിക്കൊപ്പം രണ്ടു കോടിയുമെന്ന സമ്മാനപദ്ധതിയുമുണ്ട്.
ആലപ്പുഴയിലേക്ക് കല്യാണ്‍ സിൽക്സ് കടന്നുവരുന്പോൾ 14 ജില്ലകളിലും സ്വന്തം ഷോറൂം എന്ന അഭിമാനകരമായ നേട്ടത്തിലേക്കു കൂടിയാണു ചുവടുവയ്ക്കുന്നതെന്ന് കല്യാണ്‍ സിൽക്സ് ആൻഡ് കല്യാണ്‍ ഹൈപ്പർമാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.