മുനയംകുന്ന്: അപകടാവസ്ഥയിലുള്ള കോലുവള്ളി- മുനയംകുന്ന് കമ്പിപ്പാലം പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ സന്ദർശിച്ചു. കോലുവള്ളിയിൽ കോൺക്രീറ്റ് പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാര്യങ്കോടുപുഴക്ക് കുറുകെ കണ്ണൂർ ജില്ലയിലെ കോലുവള്ളിയെയും കാസർഗോഡ് ജില്ലയിലെ മുനയംകുന്നിനെയും ബന്ധിപ്പിച്ച് ഒരു പാലം ഇല്ലാത്തതിനാൽ പ്രദേശവാസികൾ വർഷങ്ങളായി അനുഭവിക്കുന്ന യാത്രാക്ലേശം വിവരിച്ചുകാട്ടിയും പ്രദേശവാസികൾ ഒപ്പിട്ട നിവേദനവും കൈമാറി.
ഈ ആവശ്യം ഉന്നയിച്ച് ചെറുപുഴ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. പ്രദേശവാസികളുടെ യാത്രാക്ലേശം എംഎൽഎ നേരിൽ കണ്ടു മനസിലാക്കി. പാലം നിർമാണത്തിന് ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സോണി സെബാസ്റ്റ്യൻ, ചെറുപുഴ പഞ്ചായത്തംഗം എ.ഡി. പ്രവീൺ, ചെറുപുഴ പഞ്ചായത്ത് ആസൂത്രണ സമിതി സമിതി ഉപാധ്യക്ഷനും കോൺഗ്രസ് പുളിങ്ങോം മണ്ഡലം പ്രസിഡന്റുമായ മനോജ് വടക്കേൽ, റോയി തട്ടാറയിൽ, ഷാജി കുളത്തിങ്കൽ, ജോയ്സി കുളത്തിങ്കൽ എന്നിവർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.