x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ലു​വ​ള്ളി ക​മ്പിപ്പാ​ലം എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു


Published: June 22, 2026 06:49 AM IST | Updated: June 22, 2026 06:49 AM IST

മു​ന​യം​കു​ന്ന്: അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കോ​ലു​വ​ള്ളി- മു​ന​യം​കു​ന്ന് ക​മ്പി​പ്പാ​ലം പ​യ്യ​ന്നൂ​ർ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ സ​ന്ദ​ർ​ശി​ച്ചു. കോ​ലു​വ​ള്ളി​യി​ൽ കോ​ൺ​ക്രീ​റ്റ് പാ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ര്യ​ങ്കോ​ടു​പു​ഴ​ക്ക് കു​റു​കെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കോ​ലു​വ​ള്ളി​യെ​യും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മു​ന​യം​കു​ന്നി​നെ​യും ബ​ന്ധി​പ്പി​ച്ച് ഒ​രു പാ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ക്ലേ​ശം വി​വ​രി​ച്ചു​കാ​ട്ടി​യും പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​പ്പി​ട്ട നി​വേ​ദ​ന​വും കൈ​മാ​റി.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റി​നെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം എം​എ​ൽ​എ നേ​രി​ൽ ക​ണ്ടു മ​ന​സി​ലാ​ക്കി. പാ​ലം നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സോ​ണി സെ​ബാ​സ്റ്റ്യ​ൻ, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തം​ഗം എ.​ഡി. പ്ര​വീ​ൺ, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി സ​മി​തി ഉ​പാ​ധ്യ​ക്ഷ​നും കോ​ൺ​ഗ്ര​സ് പു​ളി​ങ്ങോം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ മ​നോ​ജ് വ​ട​ക്കേ​ൽ, റോ​യി ത​ട്ടാ​റ​യി​ൽ, ഷാ​ജി കു​ള​ത്തി​ങ്ക​ൽ, ജോ​യ്സി കു​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

 

 

Tags : nattu vishesham Koluvally Kambipalam

Recent News

Corehub Up