Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KanchicodeCoachFactory

ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി ഉ​ണ്ടാ​കി​ല്ല; പു​തി​യ നി​ക്ഷേ​പ​ത്തി​ന് റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി​യു​മാ​യി മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന് 2022ൽ ​ത​ന്നെ റെ​യി​ൽവേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വി​ടെ പു​തി​യ നി​ക്ഷേ​പ​ത്തി​ന് റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ.

കോ​ച്ച് ഫാ​ക്ട​റി ഇ​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ സ്ഥ​ലം റെ​യി​ൽ​വേ​യി​ൽ നി​ന്നു ഭൂ​മി വി​ട്ടു​കി​ട്ടാ​നാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തി​യ​ത്. അ​വ​ർ അ​ന്നും ഇ​ന്നും പ​റ​യു​ന്ന​ത് ആ​വ​ശ്യ​മാ​യ കോ​ച്ച് ഫാ​ക്ട​റി​യു​ണ്ടെ​ന്നും പാ​ല​ക്കാ​ട് ഫാ​ക്ട​റി ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ്.

അ​വി​ടേ​ക്ക് പു​തി​യ നി​ക്ഷേ​പം കൊ​ണ്ടു​വ​രാ​മെ​ന്നാ​ണ് റെ​യി​ൽ​വേ മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up